ഈടാക്കിയ നികുതി 35 കോടിയെന്ന് മന്ത്രി
തിരുവനന്തപുരം: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ സ്ഥിരമായി ഉപയോഗിച്ചു വരുന്ന 1,007 വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് നികുതി ഒടുക്കുന്നതിനു നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഏ.കെ ശശീന്ദ്രന്‍.
417 വാഹനങ്ങളില്‍ നിന്ന് നികുതിയായി 35 കോടിയോളം രൂപയും ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്ത് 2017 ജനുവരി മുതല്‍ 30,827 ഇരുചക്ര വാഹനാപകടങ്ങളിലായി 1,371 പേര്‍ മരിച്ചു. ഈ കാലയളവില്‍ വിവിധ വാഹനാപകടങ്ങളിലായി ആകെ 4,131 പേര്‍ മരിച്ചതായാണ് കണക്കുകള്‍. 1,468 കെ.എസ്.ആര്‍.ടി.സി ബസ് അപകടങ്ങളില്‍ 213 പേര്‍ മരിച്ചിട്ടുണ്ട്. 4,449 സ്വകാര്യ മിനി ബസ് അപകടങ്ങളിലായി 430 പേരും 3,293 ലോറി അപകടങ്ങളിലായി 491 പേരും 15,635 കാര്‍- ജീപ്പ് അപകടങ്ങളിലായി 934 പേരും 6,166 ഓട്ടോ റിക്ഷാ അപകടങ്ങളിലായി 271 പേരും മരിച്ചു. അലസമായും മദ്യപിച്ചും വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."