HOME
DETAILS

പാലക്കാട് നഗരസഭാ ബജറ്റ്: യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു

  
backup
March 03 2019 | 07:03 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

പാലക്കാട്: നഗരസഭാ ബജറ്റ് യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ പാലക്കാട് നഗരസഭ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് യു.ഡി.എഫ് പാര്‍ലിമെന്റ് പാര്‍ട്ടി നേതാവ് കെ. ഭവദാസിന്റെ നേതൃത്വത്തില്‍ 18 അംഗങ്ങള്‍ ചെയര്‍പേഴ്‌സണനും വൈസ് ചെയര്‍മാനും അര്‍ഹതയില്ലെന്നാരോപിച്ച് മുദ്രവാക്യം ഉയര്‍ത്തി പ്രകടനത്തോടെ പുറത്തുപോയത്. കല്‍പാത്തി ഉപതിരെഞ്ഞടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച വിജയം ബി.ജെ.പിക്കുള്ള പിന്തുണ നഷ്ടപ്പെട്ടതിന് തെളിവാണെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷം ബജറ്റ് അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചും ബജറ്റ് കോപ്പി നല്‍കുന്നത് വൈകിയതിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിച്ചത്.
യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപോയെങ്കിലും ഇടത്് കൗണ്‍സിലര്‍മാര്‍ സഹകരിച്ചതിനെ തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. 362,72,27,797 (362 കോടി) രൂപ വരവും 341,54,24,924 രൂപ ചെലവും 21,18,02,873 രൂപ ബാക്കിയിരിപ്പുമാണ് ബജറ്റിലുള്ളത്. ബജറ്റില്‍ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തുടര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന പ്രഖ്യാപനമാത്രമാണുള്ളത്. പ്രളയവും തുടര്‍ന്ന് സെപ്തംബര്‍ മുതല്‍ ഫ്രെബ്രുവരിവരെയുള്ള കൗണ്‍സില്‍ യോഗസ്തംഭനം വികസന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും പ്രതിപക്ഷ സഹകരിച്ചാല്‍മാത്രമേ തുടങ്ങിവച്ചതും ആരംഭിക്കാനിരിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി.
നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള 'അമൃത് ' പദ്ധതിയുടെ 14 പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും 39 പ്രവര്‍ത്തികള്‍ ആരംഭിക്കാനും കഴിഞ്ഞു. നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്ന അമൃത് പദ്ധതിലുള്‍പ്പെട്ട 195.50 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പുരോഗമിക്കുകയാണെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു. നഗരത്തിലെ പ്രധാന പാതകളിലെ നടപ്പാതകളുടെയും പ്രധാന സ്‌കൂളുകള്‍ക്ക് മുന്നില്‍ വരുന്ന ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ ടെന്‍ഡര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു. തെക്കേ ഇന്ത്യയിലെ ആദ്യത്തെ പൊതുനിരത്തിലുള്ള യന്ത്ര ഗോവണിയുടെ റെയില്‍വേ വകുപ്പ് ചെയ്യേണ്ട പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കി നിര്‍മാണത്തിന് അനുമതി കാത്തിരിക്കുകയാണ്.
നഗരത്തിലെ തീരാശാപമായ മാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരണത്തിന് സംസ്ഥാന സര്‍ക്കാറും ശുചിത്വമിഷനും സഹകരിക്കാത്തത് കാരണം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പറഞ്ഞ് തുടര്‍നടപടികളെക്കുറിച്ചൊന്നും പ്രഖ്യാപിച്ചിട്ടില്ല. അമൃത് പദ്ധതിയുടെ പ്രവര്‍ത്തികള്‍, പി.എം.എ.വൈ, നാലു ഷോപ്പിങ് കോംപ്ലക്‌സുകള്‍, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിന് മുന്‍ഗണനല്‍കേണ്ടതിനാല്‍ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു.
സംസ്ഥാനസര്‍ക്കാരും എം.പി, എം.എല്‍.എ ജനപ്രതിനിധികളും മണ്ഡലം വികസനത്തിനുള്ള ഫണ്ട് നല്‍കാത്തത് കാരണം വികസനപ്രവര്‍ത്തനത്തിനും പുതിയ പദ്ധതികള്‍ക്ക് തടസമായി നില്‍ക്കുന്നുവെന്നും ഈ സമീപനത്തിന് മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി. അതേ സമയം വികസന പ്രവര്‍ത്തനം നടക്കുന്നതിന് തടസമാകാതെയിരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് യു.ഡി.എഫ് ഇറങ്ങിപോയിട്ടും സഹകരിക്കാന്‍ തയാറായതെന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. ബജറ്റില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ വെറും തട്ടിപ്പ് മാത്രമാണെന്നും സി.പി.എം കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  3 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago