കമ്പളക്കാടിന് ആവേശമായി ഇന്നു മുതല്‍ കെ.എഫ്.എല്‍
കമ്പളക്കാട്: കമ്പളക്കാട്ടെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ മനസിലുദിച്ച ആശയമാണ് കെ.എഫ്.എല്‍(കമ്പളക്കാട് ഫുട്‌ബോള്‍ ലീഗ്). വോയ്‌സ് ഓഫ് യൂത്ത് എന്ന യുവാക്കളുടെ ഈ സംരംഭത്തിന് കെ.എഫ്.എല്ലിന്റെ പ്രാരംഭഘട്ടത്തില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചുതകുന്ന രീതിയില്‍ നാട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് മാത്രമായിരുന്നുള്ളത് .
എല്ലാ സ്ഥലത്തും നടക്കുന്നത് പോലെ ഒരു സാധാരണ ഫുട്‌ബോള്‍ മത്സരം. നാട്ടിലെ കളിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു ടൂര്‍ണമെന്റ്. ഐ.എസ്.എല്‍ മാതൃകയില്‍ നാട്ടിലൊരു ടൂര്‍ണമെന്റായി അവര്‍ കെ.എഫ്.എല്ലിനെ മാറ്റി. എട്ട് ടീമുകളെയാണ് ടൂര്‍ണമെന്റില്‍ സംഘാടകര്‍ പങ്കെടുപ്പിക്കുന്നത്. എട്ട് ടീമുകളെയും വിവിധ വ്യക്തികള്‍ തങ്ങളുടേതാക്കാന്‍ മത്സരബുദ്ധിയോടെയാണ് രംഗത്തെത്തിയത്.
മലബാര്‍ എഫ്.സി, അല്‍ വഹ്ദ എഫ്.സി, ഫിനിക്‌സ് എഫ്.സി, യുനൈറ്റഡ് എഫ്.സി, ഗണ്ണേഴ്‌സ് എഫ്.സി, എംകോര്‍ എഫ്.സി, അയ്യാട്ട് എഫ്.സി, പഞ്ചന്‍സ് കോബ്രാസ് എഫ്.സി എന്നി ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.
കമ്പളക്കാട് മേഖലയില്‍ നിന്നുള്ള ഫുട്‌ബോള്‍ താരങ്ങളെ ആദ്യം കെ.എഫ്.എല്ലില്‍ രജിസ്റ്റര്‍ ചെയ്യിച്ചിരുന്നു. തുടര്‍ന്ന ടീമുകളിലേക്ക് താരങ്ങളെ ലേലത്തിലൂടെ തെരഞ്ഞെടുത്തു. ഒരു ടീമിന് താരങ്ങളെ വാങ്ങാന്‍ 2000 രൂപയായിരുന്നു നിശ്ചയിച്ചത്. ഈ തുക മുടക്കി 12 താരങ്ങളെ ഓരോ ടീമുകളും സ്വന്തമാക്കി. ലേലത്തില്‍ ഒരു ടീമിന് മുടക്കാവുന്നതിന്റെ 45 ശതമാനം തുകനല്‍കി മലബാര്‍ എഫ്.സി സ്വന്തമാക്കിയ പി.സി മുഫീദാണ് ടൂര്‍ണമെന്റിലെ ശ്രദ്ധേയതാരം.
വെറ്ററന്‍സ് താരങ്ങള്‍ക്കും ടീമുകള്‍ ഇടം നല്‍കിയിട്ടുണ്ട്. കമ്പളക്കാടിന്റെ പഴയ ഫുട്‌ബോള്‍ പ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് വൈകിട്ട് ഏഴുമുതല്‍ കമ്പളക്കാട് പഞ്ചായത്ത് ഫ്‌ളഡ്‌ലൈറ്റ് സ്‌റ്റേഡിയത്തിലാണ് നടക്കുക.
ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് കണിയാമ്പറ്റ ടൗണില്‍ റോഡ്‌ഷോ നടക്കും.
തുടര്‍ന്ന് ഗ്രൗണ്ടില്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."