ഗോള്‍ഡന്‍ ബൂട്ട്; ട്രാക്കില്‍ അഞ്ചു പേര്
മോസ്കോ: ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനുള്ളവരുടെ പോരാട്ടത്തിന് അഞ്ച് പേര് ട്രാക്കിലിറങ്ങി. മൂന്ന് ഗോളുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമതുള്ളത്.
ബെല്‍ജിയം താരം റൊമേലു ലുകാകു, സ്പെയിന് താരം ഡിയഗോ കോസ്റ്റ, ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍, റഷ്യന്‍ താരം ചെറിഷേവ് എന്നിവര്‍ രണ്ട് ഗോളുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് അഞ്ചു താരങ്ങള്‍ ഗോള്‍ഡന്‍ ബൂട്ടിനുള്ള പ്രയാണം തുടങ്ങിയത്.
2014 ലോകകപ്പില്‍ ഹാമിഷ് റോഡ്രിഗ്രസ് സ്വന്തമാക്കിയ ഗോള്‍ഡന്‍ ബൂട്ട് ഇത്തവണ ആര്‍ക്കാണെന്നാണ് ലോകം കാത്തിരിക്കുന്നത്. ഒന്നിലേറെ താരങ്ങള്‍ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം വന്നാല്‍ അസിസ്റ്റുകളും പരിഗണിച്ചായിരുക്കും ഗോള്‍ഡന്‍ ബൂട്ട് നല്‍കുക.
2002 ലോകകപ്പില്‍ ബ്രസീലിന്റെ റൊണാള്ഡൊയായിരുന്നു ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 2006ര്‍ ജര്‍മനിയുടെ മിറോ സ്ലോവ് കോസെക്കായിരുന്നു ബൂട്ട്. 2010 ഉറുഗ്വെ താരം ഡീഗോ ഫോര്ലാന് ഗോള്‍ഡന്‍ ബൂട്ട് ജേതാവായപ്പോള്‍ 2014ല്‍ കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗ്രസിനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."