HOME
DETAILS

കണ്ണൂരിലേക്ക് വിമാനമില്ല;  ഉത്തരമലബാറിലെ പ്രവാസികളില്‍ ആശങ്ക

  
backup
May 06 2020 | 03:05 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d
 
കണ്ണൂര്‍: വിദേശത്ത് നിന്നു മടങ്ങിവരുന്നവര്‍ക്കായി കണ്ണൂര്‍ വിമാനത്താവളത്തിലേക്കു വിമാനം ഒരുക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഉത്തരമലബാറിലെ പ്രവാസികള്‍ക്കു കടുത്ത ആശങ്ക. 
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ കൊവിഡ് സെല്‍ പുറത്തുവിട്ട വിദേശ ഇന്ത്യക്കാരെ കൊണ്ടുവരുന്ന വിമാനത്താവളങ്ങളുടെ ആദ്യ ഏഴുദിവസത്തെ പട്ടികയില്‍ നിന്നാണ് ആയിരക്കണക്കിനു വിദേശ യാത്രക്കാര്‍ ആശ്രയിക്കുന്ന കണ്ണൂരിനെ ഒഴിവാക്കിയത്. എന്നാല്‍ വിദേശ ഇന്ത്യക്കാരെ കൊണ്ടുവരുന്ന ആദ്യദിവസം തന്നെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.
നാലാംദിസത്തെ ഇന്ത്യയിലെ യാത്രക്കാരെ എത്തിക്കുന്ന പട്ടികയില്‍ തിരുവനന്തപുരം വിമാനത്താവളവുണ്ട്. നാട്ടിലേക്കു വരുന്നതിന് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവരില്‍ ഉത്തര മലബാറില്‍ നിന്നുള്ള 69179 പേരും താല്‍പര്യപ്പെട്ടതു കണ്ണൂരില്‍ വിമാനമിറങ്ങാനാണ്. ഇതില്‍ 42109 പേര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. 
യു.എ.ഇയില്‍ നിന്നും സഊദിയില്‍ നിന്നുമാണു കൂടുതല്‍ പേര്‍ കണ്ണൂരില്‍ വിമാനമിറങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ണാടക അതിര്‍ത്തി അടച്ചതിനാല്‍ മംഗളൂരു വിമാനത്താവളത്തെ ആശ്രയിക്കുന്ന കാസര്‍കോട് ജില്ലയിലുള്ളവരും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാനാണ് നോര്‍ക്കയെ അറിയിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ ഒരുഭാഗത്തുള്ളവരും കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നവരാണ്.
സമീപ വിമാനത്താവളമായ കോഴിക്കോട് വിമാനമിറങ്ങിയാല്‍ തന്നെ കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ പല ജില്ലകള്‍ കടന്ന് നാട്ടിലെത്തിക്കലും സര്‍ക്കാരിനു ബുദ്ധിമുട്ടാകും. രോഗലക്ഷണമുള്ളവര്‍ കോഴിക്കോട് വിമാനമിറങ്ങിയാല്‍ ഇവരെ അടുത്തുള്ള സ്ഥലത്ത് ക്വാറന്റൈനു സൗകര്യമൊരുക്കലും വെല്ലുവിളിയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കു സ്വന്തം ജില്ലയിലെത്തി ക്വാറന്റൈനിലേക്കു മാറാനും വിഷമകരമാകും. 
വിദേശത്തു നിന്നെത്തുന്നവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിനടുത്തും പരിയാരം ഗവ. മെഡിക്കല്‍ കോളജിനു സമീപവുമായി 5000 മുറികള്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളെ എത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട തയാറെടുപ്പുകളെല്ലാം കിയാല്‍ പൂര്‍ത്തിയാക്കി. ഇന്നലെ വിമാനക്കമ്പനി പ്രതിനിധികളുടെ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago