കോഴിക്കോട് വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഷാഹിന്‍(19) ആണ് ഡിഫ്തീരിയ ബാധയെത്തുടര്‍ന്ന് ചികിത്സ തേടിയത്.
ഇതോടെ കോഴിക്കോട്് ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ചവരുടെ എണ്ണം ഏഴായി. ഒളവണ്ണ സ്വദേശിയായ വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ക്ക് കഴിഞ്ഞ ദിവസം ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ചയും ഡിഫ്തീരിയയുടെ ലക്ഷണങ്ങളുമായി മൂന്നു പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുമ്പോഴും ഡിഫ്തീരിയ വ്യാപിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ 15 പേരാണ് ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലുള്ളത്. ഡിഫ്തീരിയ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നുകളും എത്തിയിട്ടുണ്ട്്. നൂറ് വയല്‍(ചെറകുപ്പി)സിറവും 4500 കുപ്പി വാക്‌സിനുമാണ് എത്തിയത്.
ആവശ്യമെങ്കില്‍ ഇനിയും മരുന്നുകള്‍ എത്തിക്കും. പ്രതിരോധകുത്തിവെപ്പുകള്‍ എടുക്കാത്തവരെ നിര്‍ബന്ധപൂര്‍വം കുത്തിവെപ്പെടുപ്പിക്കാനുള്ള നീക്കങ്ങള്‍ നടന്നു വരികയാണ്. കുത്തിവെപ്പ് സ്വീകരിക്കാന്‍ മടിക്കുന്നവരെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ സ്‌ക്വാഡുകളായി തിരിഞ്ഞ് ബോധവല്‍ക്കരിക്കുന്നുമുണ്ട്. നിലവില്‍ ഡിഫ്തീരിയ പിടിപെട്ടവരില്‍ 42 വയസുള്ള രോഗിയാണ് ഏറ്റവുംപ്രായം കൂടിയത്.
ടെറ്റ്‌നസിനും ഡിഫ്തീരിയ്ക്കുമുപയോഗിക്കുന്ന ടി.ഡി വാക്‌സിന്‍ 64 വയസു വരെ നല്‍കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും കുട്ടികള്‍ക്ക്് കുത്തിവെപ്പും നല്‍കുന്നുണ്ട്്. കൂടാതെ മറ്റിടങ്ങളിലെ രോഗ സാധ്യത കണ്ടെത്തുന്നതിനായി സര്‍വേയും നടത്തി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."