HOME
DETAILS
MAL
വാക്സിനായി ഫണ്ട് ശേഖരണം; മുഖംതിരിച്ച് അമേരിക്ക
backup
May 06 2020 | 03:05 AM
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിന് ഉത്പാദിപ്പിക്കുന്നതിനും അതു വിതരണം ചെയ്യുന്നതിനുമായി യൂറോപ്യന്‍ യൂനിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രമങ്ങളോട് മുഖംതിരിച്ച് അമേരിക്ക.
യൂറോപ്യന്‍ യൂനിയന്‍, ബ്രിട്ടന്, സഊദി അറേബ്യ, നോര്‍വേ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭത്തിന് വിവിധ രാജ്യങ്ങളും പ്രമുഖ വ്യക്തികളും ഇതുവരെ 800 കോടി ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ധനസമാഹരണവുമായി അമേരിക്ക ഇതുവരെ സഹകരിച്ചിട്ടില്ല.
ജപ്പാന്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളും നേതാക്കളും ഇതുമായി സഹകരിക്കുന്നുണ്ട്. ബില്‍ഗേറ്റ്സ്, ഗായിക മഡോണ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് തുടങ്ങി പ്രമുഖരും സംഭാവന വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."