ബാലനീതി നിയമ വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി
കൊച്ചി: കുട്ടികളെ സംരക്ഷിച്ച് പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ (ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) 2016 ജൂണ്‍ 30നു മുമ്പു രജിസ്റ്റര്‍ ചെയ്യണമെന്ന ബാലനീതി നിയമത്തിലെ വ്യവസ്ഥ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
2015 ബാലനീതി നിയമത്തിലെ 41 വകുപ്പ് നിയമവിരുദ്ധമാണെന്നാരോപിച്ച് കോഴിക്കോട്ടെ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.
നാലു മാസത്തേക്ക് തല്‍സ്ഥിതി തുടരണമെന്നു ഉത്തരവില്‍ പറയുന്നു. കുട്ടികളെ സംരക്ഷിച്ച് പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന ബാലനീതി നിയമത്തിലെ 41 ാം വകുപ്പ് നിയമപരമല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
2015 ജനുവരിയില്‍ കൊണ്ടുവന്ന നിയമഭേദഗതി നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഹരജി ഹൈക്കോടതി പിന്നീട് വിശദമായി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."