കൊവിഡ്-19: ലോകത്ത് മരണം മൂന്ന് ലക്ഷത്തിനടുത്ത്, വൈറസ് ബാധിതര്‍ 37 ലക്ഷം കവിഞ്ഞു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ പൊലിഞ്ഞത് 2300ലേറെ ജീവന്‍
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷത്തോടടുക്കുന്നു. 2,58,338 പേരാണ് ഇതുവരെ മരിച്ചത്. 3,727,802 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണ സംഖ്യ 2,300 പിന്നിട്ടു. ബ്രിട്ടനിലെയും ഇറ്റലിയിലെയും മരണസംഖ്യ മുപ്പതിനായിരത്തോട് അടുക്കുന്നു.
കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും ഇന്നലെ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,300ലധികം മരണങ്ങളും ഇരുപത്തിനാലായിരത്തിലേറെ പുതിയ കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,000 പിന്നിട്ടു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ബ്രിട്ടന്‍ മാറി.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളിലെ രോഗവ്യാപനവും മരണസംഖ്യയും വര്‍ധിച്ചു. കൊവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ മൂന്നാഴ്ചയായി ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂസിലന്‍ഡിലും തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ, ഔദ്യോഗിക സ്ഥിരീകരണത്തിന് മുമ്പ് തന്നെ ലോകത്ത് കൊവിഡ് പടര്‍ന്ന് തുടങ്ങിയിരുന്നുവെന്ന സംശയവുമായി ലോകാരോഗ്യ സംഘടന രംഗത്ത് എത്തി.
ഫ്രാന്‍സില്‍ കഴിഞ്ഞ ഡിസംബറില്‍ ന്യൂമോണിയ ബാധിച്ച് എത്തിയ ആളില്‍ നിന്നും ശേഖരിച്ച സാംപിള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിലാണ് സംശയം.
അതിനാല്‍ എല്ലാ രാജ്യങ്ങളിലെയും പഴയ കേസുകള്‍ സംബന്ധിച്ച് വിശദപഠനം നടത്തണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."