കിളിമാനൂര്‍ ടൗണില്‍ ബിവറേജ് സ്റ്റാള്‍ തുടങ്ങാന്‍ നീക്കം: പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
കിളിമാനൂര്‍: പാരലല്‍ കോളജുകളും വീടുകളും കശുവïി ഫാക്ടറിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് നടുവിലുള്ള കിളിമാനൂര്‍ ടൗണിലെ കെട്ടിടത്തില്‍ ബിവറേജ് സ്റ്റാള്‍ തുടങ്ങാന്‍ നീക്കം. വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് നാട്ടുകാര്‍ ഇന്നലെ രാവിലെ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചത്.
കിളിമാനൂര്‍ ടൗണില്‍ കൊച്ചുപാലത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ബിവറേജ് സ്റ്റാള്‍ തുടങ്ങാന്‍ നീക്കം നടക്കുന്നത്. താമസ ഉപയോഗത്തിന് നിര്‍മിച്ച് നികുതി ഒടുക്കി വരുന്നതാണ് കെട്ടിടം. കിളിമാനൂരില്‍ നിലവില്‍ ബിവറേജ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നില്ല. നേരത്തെ കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സമീപം പ്രവര്‍ത്തിച്ചിരുന്നെങ്കിലും സുപ്രീം കോടതിവിധി വന്നതിനെ തുടര്‍ന്ന് പൂട്ടുകയായായിരുന്നു. പിന്നീട് പല സ്ഥലങ്ങളിലും തുടങ്ങാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തുടങ്ങാന്‍ സാധിച്ചിരുന്നില്ല. കിളിമാനൂര്‍ ടൗണില്‍ കൊച്ചു പാലത്തിന് സമീപം ബിവറേജ് സ്റ്റാള്‍ തുടങ്ങരുതെന്ന് കാണിച്ച് വിവിധ തലങ്ങളില്‍ നാട്ടുകാര്‍ പരാതി നല്കി കഴിഞ്ഞു. അതേ സമയം ബിവറേജ് തുടങ്ങുന്നതിന് സി.പി.എമ്മിലെ ഒരു വിഭാഗം എല്ലാ വിധ പിന്തുണയും അണിയറയില്‍ നല്‍കുകയാണന്ന ആരോപണം ഉയരുന്നുï്.. പ്രതിഷേധ യോഗത്തിലും മാര്‍ച്ചിലും വിവിധ കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."