അനുസ്മരണ സമ്മേളനവും വായന വാരാചരണവും
കൊല്ലം: പി.എന്‍. പണിക്കരുടെ 23ാമത് അനുസ്മരണ സമ്മേളനവും വായന വാരാചരണവും പി.എന്‍ പണിക്കര്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം അമ്പാടി ഹോട്ടലില്‍ നടന്നു.
പി.എന്‍ പണിക്കര്‍ പഠനകേന്ദ്രം സംസ്ഥാന പ്രസിഡന്റ് കോട്ടയ്ക്കകം സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വി. വിശ്വജിത്ത് അധ്യക്ഷനായി.
വായന വാരാചരണ സന്ദേശം സര്‍ഗസാഹിതീ സംസ്ഥാന സെക്രട്ടറി ആറ്റൂര്‍ ശരത് ചന്ദ്രന്‍ നിര്‍വഹിച്ചു. ആലപ്പുഴ ജില്ലാപ്രസിഡന്റ് സനല്‍കുമാര്‍ പുല്ലംകടി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കൊല്ലം ശേഖര്‍, ആര്‍.പി പണിക്കര്‍, ഉണ്ണിപുത്തൂര്‍, രുഗ്മ മതിലില്‍ എന്നിവര്‍ യോഗത്തില്‍, സംസ്ഥാന ജന.സെക്രട്ടറി പെരുമണ്‍ ഷാജി, സംസ്ഥാന ട്രഷറര്‍ സി. വിമല്‍കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ നീലേശ്വരം കൃഷ്ണന്‍കുട്ടി, ആശ്രാമം ഓമനക്കുട്ടന്‍, പോള്‍രാജ് പൂയപ്പള്ളി കസ്തൂരി ജോസഫ്, ഹില്‍ഡ ഷീല, ഫേമ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."