സഊദിയിൽ ഇന്ന് കൊവിഡ് ബാധിച്ച് 9 മരണം 1687 വൈറസ് ബാധിതർ, 2788 ഇന്ത്യക്കാർ വൈറസ് ബാധിതർ
റിയാദ്: സഊദിയിൽ ഇന്ന് ഒമ്പത് പേർ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടതായും 1678 പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 31938 ആയും മരണ സംഖ്യ 209 ആയും ഉയർന്നു. നിലവിൽ 24946 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 143 രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മാത്രം 1355 രോഗികൾ വൈറസ് മുക്തരായതോടെ രാജ്യത്തെ വൈറസ് മുക്തരുടെ എണ്ണം 6783 ആയി. മക്ക 308, മദീന 292, ജിദ്ദ 312, റിയാദ് 149, ദമാം 84, ജുബൈല്‍ 93 എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിതൽ വൈറസ് ബാധ കണ്ടെത്തിയത്.
#الصحة تعلن عن تسجيل (1687) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (9) حالات وفيات رحمهم الله، وتسجيل (1352) حالة تعافي ليصبح إجمالي عدد الحالات المتعافية (6783) حالة ولله الحمد. pic.twitter.com/jNuXsJX7RC
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 6, 2020
അതേസമയം, ഇന്ത്യക്കാരിൽ 2788 പേർക്ക് സഊദിയിൽ വൈറസ് ബാധയേറ്റതായി സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സയീദ് അറിയിച്ചു. 21 ഇന്ത്യക്കാരാണ് മരണത്തിനു കീഴടങ്ങിയതെന്നും അംബാസിഡർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."