HOME
DETAILS
MAL
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ നിരോധനം
backup
July 09 2016 | 03:07 AM
ലണ്ടന്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇറ്റാലിയന്‍ മേഖലയില്‍ മുഖാവരണം ധരിക്കുന്നതിന് വിലക്ക്. ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവര്‍ ഏറെയുള്ള ടിസിനോ മേഖലയിലാണ് നിരോധനം. ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. ഈ മാസമാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്. 2013 ലെ ഹിതപരിശോധനയിലാണ് പൊതുസ്ഥലത്ത് ബുര്‍ഖ നിരോധത്തിനു തീരുമാനമായത്.
മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെയാണ് ഹിതപരിശോധനയില്‍ തീരുമാനമുണ്ടായത്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 10,155 ഡോളര്‍വരെ പിഴ ഈടാക്കാം. 100 ഡോളറാണ് മിനിമം പിഴ. ഈ പ്രദേശം വിനോദസഞ്ചാര കേന്ദ്രമാണ്. നിരവധി ഗള്‍ഫ് സഞ്ചാരികള്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന സ്ഥലമാണ് ടിസിനോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."