HOME
DETAILS
MAL
ബുലന്ദ് ഷഹര്‍ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു
backup
March 03 2019 | 20:03 PM
ലഖ്നൗ: ബുലന്ദ് ഷഹറില്‍ ഹിന്ദുത്വ വാദികളുടെ ആക്രമണത്തില്‍ പൊലിസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ബജ്രംഗ്ദള് നേതാവ് യോഗേഷ് രാജ്, ബി.ജെ.പി നേതാവ് ശിഖാര്‍ അഗര്‍വാള്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് ഉപേന്ദ്ര രാഘവ് എന്നിവരടക്കം 33 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളില്‍ അഞ്ചുപേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് പശുക്കളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരു സംഘം അക്രമം നടത്തിയത്. ഇവിടെ എത്തിയ പൊലിസ് ഇന്‍സ്പെക്ടറെ അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."