HOME
DETAILS

ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് അഭിമാനം: ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം

  
backup
June 20 2018 | 05:06 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%97%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3

 

 


ഇരിങ്ങാലക്കുട : വംശമറ്റുപോയി എന്നു കരുതിയിരുന്ന അപൂര്‍വയിനം ചിലന്തിയുടെ പെണ്‍ചിലന്തിയെ ആദ്യമായി ഈ ഭൂമുഖത്തു നിന്നും കണ്ടെത്തി.
150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1868 ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ.ഫെര്‍ഡിനാന്റ് ആന്റണ്‍ ഫ്രാന്‍സ് കാര്‍ഷ് ഗുജറാത്തിലെ പരിയെജ് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയ ആണ്‍ ചിലന്തിയുടെ പെണ്‍ ചിലന്തിയെയാണ് ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് ആഭിമാനമായി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയത്. ചാട്ടചിലന്തി കുടുംബത്തില്‍ വരുന്ന ഇതിന്റെ ശാസ്ത്ര നാമം ക്രൈസിലവോളുപസ് എന്നാണ്.
വളരെ സുന്ദരിയായ പെണ്‍ ചിലന്തിയുടെ തലയുടെ മുകള്‍ ഭാഗം നീല നിറത്തിലുള്ള ശല്‍കങ്ങള്‍ കൊണ്ടു പൊതിഞ്ഞിരിക്കുന്നു.
പാര്‍ശ്വങ്ങളിലായി ഓറഞ്ചു നിറത്തിലുള്ള രോമങ്ങള്‍ കൊണ്ടും പൊതിഞ്ഞിരിക്കുന്നു.
ഇതിന്റെ അടിഭാഗത്തായി വെളുത്ത നിറത്തിലുളള വരകളുണ്ട് . ഉദരത്തിന്റെ മുകള്‍ ഭാഗം കറുപ്പും തിളങ്ങുന്ന നീലയും ഇടകലര്‍ന്നതാണ്. മഞ്ഞ നിറത്തിലുള്ള കാലുകളില്‍ ഇടവിട്ട കറുത്ത വളയങ്ങളുണ്ട് . കറുത്ത നിറത്തിലുള്ള എട്ടു കണ്ണുകള്‍ തലയുടെ മുന്നിലായും വശങ്ങളിലായും ആണ് കാണുന്നത് .കണ്ണുകള്‍ക്കു ചുറ്റും മുകളിലായി ചുവന്ന നിറത്തിലുള്ള കണ്‍പീലികളും താഴെയായി വെളുത്ത കണ്‍പീലികളും കാണാം.
ജൈവ വൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ.സുധികുമാര്‍ എ.വി യുടെ നേതൃത്വത്തില്‍ ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്ന സംയുക്ത പഠനത്തില്‍ കൊല്‍ക്കത്ത സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ.ജോണ്‍ കലേബ് , ബാംഗ്ലൂര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഗവേഷകരായ രാജേഷ് സനപ് , കൗശല്‍ പട്ടേല്‍ , ക്രൈസ്റ്റ് കോളജിലെ ചിലന്തി ഗവേഷണ വിദ്യാര്‍ഥികളായ പി.പി സുധിന്‍ , കെ.എസ് നഫിന്‍ എന്നിവര്‍ പങ്കാളികളായി .
ഈ കണ്ടുപിടുത്തം റഷ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആര്‍ത്രോപോടസെലക്റ്റ എന്ന അന്തര്‍ദേശീയ ശാസ്ത്ര മാസികയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ശാസ്ത്ര നിയമങ്ങളനുസരിച്ച് ഒരു ജീവജാലത്തെ 100 വര്‍ഷം കണ്ടില്ല എങ്കില്‍ അതിനു വംശനാശം സംഭവിച്ചു എന്ന് അനുമാനിക്കാം .
ഇന്ത്യയിലെ ഇനിയും വെളിപ്പെടാത്ത ജൈവവൈവിധ്യത്തെക്കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയാണു ഈ കണ്ടുപിടുത്തം തെളിയിക്കുന്നത് എന്നു ഡോ.സുധികുമാര്‍ അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago