മസൂദ് അസ്ഹര്‍ മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹം
റാവല്‍പിണ്ടി: നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹര്‍ എവിടെയെന്നതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.
വൃക്കരോഗിയായ അദ്ദേഹം ആശുപത്രിയില്‍ മരിച്ചെന്നാണ് പ്രചാരത്തിലുള്ള അഭ്യൂഹങ്ങളിലൊന്ന്. ഒരുവിഭാഗം ദേശീയമാധ്യമങ്ങളാണ് മസൂദ് അസ്ഹര്‍ മരിച്ചെന്ന് അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ വൈകുന്നേരമായപ്പോഴേക്കും മസൂദിന്റെ 'മരണ വാര്‍ത്ത' ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട (ട്വിറ്റര്‍ ട്രെന്‍ഡിങ്) വിഷയവുമായി.
വെള്ളിയാഴ് വിദേശമാധ്യമവുമായുള്ള അഭിമുഖത്തിനിടെ മസൂദ് അസ്ഹര്‍ രോഗിയാണെന്നും ചികില്‍സയിലാണെന്നും വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ അദ്ദേഹം ചികില്‍സയിലുള്ളത് പാക് സൈനിക ആശുപത്രിയിലാണെന്നും ദിവസവും ഡയാലിസിസിനു വിധേയമാവുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
ഇതിനും പിന്നാലെയാണ് അദ്ദേഹം മരിച്ചെന്ന അഭ്യൂഹം പ്രചരിച്ചത്. കഴിഞ്ഞയാഴ്ച ബാലാകോട്ടില്‍ ജെയ്‌ഷെ തീവ്രവാദ പരിശീലന ക്യാംപുകളെ ലക്ഷ്യംവച്ച് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തെന്നും അഭ്യൂഹമുണ്ട്. പക്ഷേ ഇതുസംബന്ധിച്ചൊന്നും ഇന്ത്യന്‍ അധികൃതര്‍ യാതരുവിധത്തിലുള്ള സ്ഥിരീകരണവും നടത്തിയിട്ടില്ല. അഭ്യൂഹം ശക്തമായതോടെ ഇതുസംബന്ധിച്ച വാര്‍ത്തയുടെ സത്യാവസ്ഥ അറിയാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതല്ലാതെ മറ്റൊരു വിവരവും മസൂദിനെ കുറിച്ച് തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ഐ.ബി വൃത്തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍, മരണവാര്‍ത്ത ജെയ്‌ഷെ നേതൃത്വം നിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."