വറുതിയുടെ ദിനങ്ങള്‍ക്ക് ആശ്വാസമായി സഹായ ഹസ്തം
ചാലിയം: കാലവര്‍ഷക്കെടുതിയാലും ട്രോളിങ് നിരോധനത്താലും വറുതിയിലായ മത്സ്യബന്ധന, വിതരണ, അനുബന്ധ തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണവുമായി സഹായ ഹസ്തം. ബുക്ക് ആന്‍ഡ് പെന്‍സില്‍ വാട്‌സ് ആപ് കൂട്ടായ്മ, ജിദ്ദ ചാലിയം മഹല്ല് കമ്മിറ്റി, ഗ്രാമപഞ്ചായത്തംഗം എം. ഷഹര്‍ബാന്‍ എന്നിവരുടെ സഹായത്താലാണ് വിദ്യാര്‍ഥികള്‍ക്ക് കുട, ബാഗ്, യൂനിഫോം, നോട്ടുപുസ്തകങ്ങള്‍ മറ്റു പഠനോപകരണങ്ങള്‍ എന്നിവ നല്‍കിയത്.
ചാലിയം ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ നടന്ന സഹായവിതരണത്തിന്റെയും വായനാ വാരാചരണത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം സി.എം സതീദേവി ടീച്ചര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. ജമാല്‍ അധ്യക്ഷനായി. കടലുണ്ടി പഞ്ചായത്തംഗം എം. ഷഹര്‍ബാന്‍, സി. ആയിശാബീവി, ജിദ്ദ ചാലിയം മഹല്ല് കമ്മിറ്റി സെക്രട്ടറി എസ്. അബ്ദുല്‍ സലാം, വാട്‌സ്ആപ് കൂട്ടായ്മ അഡ്മിന്‍മാരായ ആന്റണി ജയിംസ്, സുരേഷ് രാജ്, ജനീഷ് മാങ്കാവ് എന്നിവര്‍ പ0നോപകരണങ്ങളുടെ വിതരണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് വി.സി ആരിഫ്, സ്റ്റാഫ് സെക്രട്ടറി എ. അബ്ദുല്‍ റഹീം, സി.എം ഷാഗി, എ.കെ സിന്ദു, എ. വിദ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."