പീറ്റര്‍ ചെക് വിരമിച്ചു
പ്രാഗ്: ചെക്ക് റിപബ്ലിക്കിന്റെ ഗോള്‍ കീപ്പിങ് ഇതിഹാസം പീറ്റര്‍ ചെക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. ചെക്ക് റിപബ്ലിക്കിനു വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ചെക്. 2002ല്‍ ടീമിലിടംപിടിച്ച ചെക് 124 മത്സരങ്ങളാണ് ഗോള്‍ വലകാത്തത്. യൂറോ കപ്പില്‍ ചെക്ക് റിപബ്ലിക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതും താരത്തിന്റെ വിരമിക്കലിന് കാരണമായെന്നാണ് കരുതുന്നത്.
പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന്റെ താരമായ ചെക് ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം വ്യക്തിപരമാണെന്നു ചെക് വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കഴിവിന്റെ പരമാവധി പുറത്തെടുത്തു. അതില്‍ അഭിമാനമുണ്ട്. എന്നാല്‍ ഇപ്പോള്‍ വിരമിക്കാന്‍ സമയമായെന്ന് തോന്നുന്നു. തനിക്കിപ്പോള്‍ 34 വയസായി. ഇനിയൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് രണ്ടു വര്‍ഷത്തിന് ശേഷം മാത്രമാണ് കളിക്കാനാവുക. അതെന്നെ സംബന്ധിച്ച് ദീര്‍ഘമായ കാലയളവാണെന്നും ചെക് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."