രാജ്യങ്ങള്‍ തമ്മില്‍ ബന്ധം സൃഷ്ടിക്കാനാണ് ക്രിക്കറ്റ്: ഐ.സി.സി
പാകിസ്താനെതിരേ നടപടി ആവശ്യപ്പെട്ട
ബി.സി.സി.ഐക്ക് തിരിച്ചടി
ദുബൈ: രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കലാണ് ക്രിക്കറ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അത് തകര്‍ക്കാന്‍ ഒരിക്കലും ശ്രമിക്കില്ലെന്നും ഐ.സി.സി തലവന്‍ ശശാങ്ക് മനോഹര്‍. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്താനെ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ നല്കിയ പരാതിയിലാണ് ഐ.സി.സിയുടെ മറുപടി. കളിക്കിടയില്‍ രാഷ്ട്രീയം കലര്‍ത്താനും ഐ.സി.സി ഉദ്ദേശിക്കുന്നില്ല. പാകിസ്ഥാനെ പേരെടുത്ത് പറയാതെയാണ് ഇന്ത്യ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കരുതെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് നേരത്തെയും ഐ.സി.സി വ്യക്തമാക്കിയതായിരുന്നു. അതേസമയം, ഇക്കാര്യവുമായി ബന്ധപ്പെട്ട് പാകിസ്താന് ഇതുസംബന്ധിച്ച പ്രതികരണമൊന്നും നടത്തിയില്ല. ലോകകപ്പില്‍ പാകിസ്താനുമായുള്ള മത്സരം ഉപേക്ഷിക്കണമെന്ന് ഒരുപറ്റം താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സച്ചിന് ടെണ്ടുല്‍ക്കര്‍ അടക്കമുള്ള ഏതാനും താരങ്ങള്‍ മത്സരം ഉപേക്ഷിച്ച് പാകിസ്താന് വിലപ്പെട്ട രണ്ട് പോയിന്റ് നല്‍കുന്നതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."