ബംഗാളില്‍ സി.പി.എം സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി തീരുമാനം
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സി.പി.എമ്മിന്റെ ആകെയുള്ള രണ്ടു സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ ഇടതുപക്ഷം സ്ഥാനാര്‍ഥികളെ നിര്ത്തെണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. റായ് ഗഞ്ച്, മുര്‍ഷിദാബാദ് എന്നീ സീറ്റുകളാണ് നിലവില്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മിനുള്ളത്. ഇത് വിട്ടു തരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
മുര്‍ഷിദാബാദില്‍നിന്നുള്ള എം.പി ബദറുദ്ദോസ ഖാനാണ്. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഇവിടെ ജയിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച് ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് കേന്ദ്രകമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്. യോഗം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."