HOME
DETAILS

ഫയര്‍ഫോഴ്സിന്റെ മുന്നറിയിപ്പ് അവഗണിക്കുന്നു പൊന്നാനിയിലെ ബലക്ഷയമുള്ള കെട്ടിടങ്ങള്‍ ഇനിയും പൊളിച്ചില്ല

  
backup
June 20, 2018 | 7:07 AM

%e0%b4%ab%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8b%e0%b4%b4%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf



പൊന്നാനി: ടൗണിലെ ബലക്ഷയമുള്ള കെട്ടിടങ്ങളെക്കുറിച്ച് ഫയര്‍ഫോഴ്‌സ് നല്‍കിയ മുന്നറിയിപ്പിന് പുല്ലുവില. ഏത് നിമിഷവും നിലംപൊത്തുമെന്ന നിലയിലുള്ള കാലപ്പഴക്കമേറിയ ഒട്ടനവധി കെട്ടിടങ്ങളാണ് നഗരത്തിലുള്ളത്.
ഏപ്രില്‍ 20ന് അങ്ങാടി പാലത്തിനോട് ചേര്‍ന്ന കടകള്‍ കത്തിനശിച്ചതിനെത്തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് പൊന്നാനി തഹസില്‍ദാര്‍ക്കും നഗരസഭ സെക്രട്ടറിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും അശാസ്ത്രീയതയും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് ഫയര്‍ഫോഴ്‌സ് നല്‍കിയത്. പഴയ നിര്‍മാണരീതിയായതിനാല്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രയാസങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചെറിയൊരു തീ നാളമുണ്ടായാല്‍ പോലും തീ പടരുന്ന തരത്തിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം. ആവശ്യത്തിന് വാതിലുകളില്ലാത്തതിനാല്‍ കെട്ടിടത്തിനകത്ത് അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്.
കെട്ടിടങ്ങളുടെ അവസ്ഥ സംബന്ധിച്ചുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഗുരുതരമായ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്. ചില കെട്ടിടമുടമകള്‍ സ്വന്തം ഇഷ്ടപ്രകാരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതൊഴിച്ച് അധികൃതര്‍ അനങ്ങാപ്പാറനയം കൈക്കൊള്ളുന്നതായാണ് ആക്ഷേപം.
ഫിറ്റ്‌നസില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കില്ലെന്ന് നഗരസഭാധികൃതര്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് ചില കടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു.
ചില വ്യാപാര സംഘടനകളുടെ സമ്മര്‍ദ്ദം മൂലമാണ് ലൈസന്‍സ് പുതുക്കി നല്‍കിയതെന്നാണ് ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

National
  •  5 days ago
No Image

വ്യാജ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് ചമഞ്ഞ് ഹീര ​ഗ്രൂപ്പ് സ്വത്തുക്കളുടെ ലേലം മുടക്കാന്‍ ശ്രമം; നൗഹീര ഷെയ്ഖിന്റെ സഹായി പിടിയില്‍

National
  •  5 days ago
No Image

ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ശേഷം ആളിപ്പടരുന്ന തീയുമായി പ്രസ് ജീവനക്കാരിയെ കടന്നുപിടിച്ചു, യുവതിക്ക് ഗുരുതരമായ പൊള്ളൽ

crime
  •  5 days ago
No Image

പ്രസിഡന്റിന്റെ വാർഡിലെ കിണറിൽ 'സിപിഎം' എന്നെഴുതിയ ഗ്രിൽ: കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം; പ്രതിഷേധവുമായി യുഡിഎഫ്

Kerala
  •  5 days ago
No Image

ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴില്‍ അവസരങ്ങള്‍

bahrain
  •  5 days ago
No Image

റെക്കോർഡുകളല്ല, ഇപ്പോൾ എന്റെ മുന്നിലുള്ള ലക്ഷ്യം മറ്റൊന്നാണ്: കോഹ്‌ലി

Cricket
  •  5 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല, മുൻ നാവിക സേനാ മേധാവിയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

National
  •  5 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ്: 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  5 days ago
No Image

ചെറുമകന് ചോറ് കൊടുത്ത് മടങ്ങവേ തിരക്കേറിയ റോഡിൽ വെച്ച് 55-കാരിയെ വടിവാൾ കൊണ്ട് വെട്ടിക്കൊന്നു

crime
  •  5 days ago
No Image

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണു; കണ്ണൂരിൽ 18 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  5 days ago