HOME
DETAILS

ഇവിടെ ചക്കയാണു താരം; കണ്ണൂരില്‍ ചക്കമേളയ്ക്കു തുടക്കം

  
backup
April 08, 2017 | 10:47 PM

%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%be%e0%b4%a3%e0%b5%81-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3


കണ്ണൂര്‍: ചക്ക വിഭവങ്ങളുടെ ചാകരയൊരുക്കി കുടുബശ്രീയുടെ വരിക്കചക്ക മേളയ്ക്ക് കണ്ണൂരില്‍ തുടക്കം. കഴിഞ്ഞ മാര്‍ച്ച് 17ന് ശ്രീകണ്ഠപുരത്ത് നടത്തിയ പ്രത്യേക ട്രെയിനിങിനു ശേഷമാണ് വ്യത്യസ്ത വിഭവങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ വിപണിയിലെത്തിയിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ കോര്‍പറേഷന്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറിലാണ് മേള. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ.പി ലത അധ്യക്ഷയായി. ചക്കകൊണ്ടുണ്ടാക്കിയ നാല്‍പതോളം വിഭവങ്ങള്‍ക്കു പുറമേ അത്യുല്‍പാദനശേഷിയുള്ള പ്ലാവ് വരെ സ്റ്റാളില്‍ നിരന്നു കഴിഞ്ഞു. ദാഹശമിനി മുതല്‍ പുട്ട്‌പൊടി വരെ വ്യത്യസ്ത ഇനങ്ങളോടെയാണ് ഓരോ യൂനിറ്റും എത്തിയത്. ചക്കക്കുരു പേട, ചക്കമുറുക്ക്, ഹല്‍വ, പക്കുവട, ചക്കവട, ചക്കക്കരിമുള്ള്, ചക്കബര്‍ഫി, ചക്കവരട്ടി തുടങ്ങിയവയാണ് പ്രധാന ഉല്‍പന്നങ്ങള്‍. ഇതിനു പുറമേ ചക്കകൊണ്ടുണ്ടാക്കിയ വിവിധതരം അച്ചാറുകളും സ്‌ക്വാഷുമുണ്ട്. 10 മുതല്‍ 250 വരെയാണ് വിഭവങ്ങളുടെ വില. 11ന് കോര്‍പറേഷന്‍ പരിധിയിലുള്ള അംഗങ്ങള്‍ക്കും ചക്കവിഭവങ്ങളൊരുക്കാന്‍ പ്രത്യേക ട്രെയിനിങ് നല്‍കുന്നുണ്ട്. കടമ്പൂരിലെ ജീവകാന്തം ജാക്ക് ഫ്രൂട് ലൗവേഴ്‌സ് അംഗങ്ങളായ ലക്ഷ്മി പട്ടേരി, ഷീബ സനീഷ്, രജനി സുജിത് എന്നിവരാണ് പരിശീലനം നല്‍കിവരുന്നത്.  
വരുന്ന 12 വരെ സ്റ്റേഡിയം കോര്‍ണറില്‍ വിഭവങ്ങളുമായി ചക്കമേളയുണ്ടാവും.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  a minute ago
No Image

ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍

bahrain
  •  8 minutes ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  23 minutes ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  27 minutes ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  29 minutes ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  41 minutes ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  41 minutes ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  an hour ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  an hour ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  an hour ago