HOME
DETAILS
MAL
വ്യാജകമ്പനികളുടെ പേരില്‍ നിക്ഷേപം: 12 പേര്‍ക്കെതിരേ കേസ്
backup
April 08 2017 | 23:04 PM
അഹമ്മദാബാദ്: നോട്ട് നിരോധനത്തിനു ശേഷം 100 കോടി രൂപയുടെ പഴയ നോട്ട് വ്യാജ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 12 പേര്‍ക്കെതിരെ സി.ബി.ഐ കേസ് എടുത്തു. അഹമ്മദാബാദിലെ 16 ഇടത്ത് പരിശോധന നടത്തിയശേഷമായിരുന്നു നടപടി. ആക്‌സിസ് ബാങ്കിന്റെ അക്കൗണ്ടുകളിലാണ് അനധികൃതമായി നിക്ഷേപം വന്നത്. അഹമ്മദാബാദിലെ മേംനഗറിലുള്ള ആക്‌സിസ് ബാങ്ക് ബ്രാഞ്ച് മുന്‍ മാനേജര്‍, രണ്ട് ഉദ്യോഗസ്ഥര്‍, ഒന്‍പത് സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."