'യു.എ ഖാദറിന്റെ സാഹിത്യജീവിതം' ആഘോഷം ഇന്നും നാളെയും
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന്റെ രചനയുടെ 66-ാം വര്‍ഷം 'ദേശപ്പശിമ: യു.എ ഖാദറിന്റെ സാഹിത്യജീവിതം' എന്ന പേരില്‍ ഹരിതം ബുക്‌സ് ഇന്നും നാെളയും ആഘോഷിക്കുന്നു. ഇന്നു രാവിലെ 9.30നു പൊലിസ് ക്ലബില്‍ ഡോ. എം.ജി.എസ് നാരായണന്റെ അധ്യക്ഷതയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ യു.എ ഖാദറിന്റെ സാഹിത്യജീവിതത്തെ കുറിച്ച് പ്രതാപന്‍ തായാട്ട് എഡിറ്റ് ചെയ്ത പുസ്തകം പ്രകാശനം ചെയ്യും. എം. മുകുന്ദന്‍ സ്വീകരിക്കും. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. 11.30നു കഥാസാഹിത്യത്തെ കുറിച്ചുള്ള ചര്‍ച്ച പരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന ഖാദര്‍ സാഹിത്യത്തിലെ ഫോക്‌ലോര്‍ പരിസരങ്ങള്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.45നു യു.എ ഖാദറും കോഴിക്കോട് നഗരവും പരിപാടി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 10ന് ഖാദറിന്റെ നോവല്‍ സാഹിത്യം കെ.ഇ.എന്നിന്റെ അധ്യക്ഷതയില്‍ ഡോ. എം.എം ബഷീര്‍ ഉദ്ഘാടനം ചെയ്യും. 11.30നു യു.എ ഖാദറിന്റെ കൈയൊപ്പുകള്‍ എന്ന സെമിനാര്‍ ഡോ. പി.കെ പോക്കര്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ശേഷമുള്ള ചര്‍ച്ച സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30നു സമാപന സമ്മേളനം ശത്രുഘ്‌നന്റെ അധ്യക്ഷതയില്‍ എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."