ചിരട്ടയില്‍ വിസ്മയം തീര്‍ത്ത് റിട്ട. അധ്യാപകന്‍ ദേവന്‍ മാസ്റ്റര്‍
മട്ടന്നൂര്‍: ചിരട്ട കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് മട്ടന്നുരിലെ 19ാം മൈലിലെ റിട്ട അധ്യാപകന്‍ ദേവി പുരത്തിലെ കെ. ദേവന്‍. വര്‍ഷങ്ങളുടെ അധ്യാപക ജിവിതത്തിന് ശേഷമുള്ള വിശ്രമജിവിത വേളയിലാണ് ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുകളും ചിത്രങ്ങളും നിര്‍മിക്കുന്നത്. ദേവന്റെ കരവിരുതില്‍ വിരിയുന്ന വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്. തേങ്ങ ചിരവിയതിന് ശേഷം ഉപേക്ഷിക്കുന്ന ചിരട്ടകള്‍ ദേവന്റെ കൈകളില്‍ കിട്ടുന്നതോടെ പലരൂപത്തിലുള്ള ശില്‍പ്പങ്ങളായി മാറുകയാണ്. ചിരട്ട കൊണ്ട് പൂക്കള്‍, പക്ഷികള്‍, മല്‍സ്യം വിവിധ രൂപങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ചിരട്ട യന്ത്ര സഹായത്തോടെ മുറിച്ചെടുത്ത ശേഷം ശില്‍പ്പങ്ങള്‍ക്ക് രൂപം നല്‍കി പോളിഷ് ചെയ്താണ് സൃഷ്ടിക്കുന്നത്.
എടയന്നൂര്‍ ഹൈസ്‌കൂളില്‍ 30 വര്‍ഷം ചിത്രകലാധ്യാപകനായി സേവനം ചെയ്ത് ദേവന്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍വിസില്‍ നിന്ന് വിരമിച്ചത്. വിശ്രമ ജിവിതത്തിലെ അലസത മാറ്റുന്നതിന് വേണ്ടിയാണ് ചിരട്ടയില്‍ശില്‍പ്പനങ്ങള്‍ നിര്‍മിക്കാന്‍ തുടക്കം കുറിച്ചത്. ചിരട്ട ശില്‍പ്പങ്ങള്‍ക്ക് ആവശ്യക്കാര്‍ എറിയതോടെ വിശ്രമിക്കാന്‍ പോലും സമയമില്ലാത്ത അവസ്ഥയിലാണ് ദേവന്‍ മാസ്റ്റര്‍.
വടകര ക്രാഫറ്റ് വില്ലേജില്‍ യാത്ര പോയപ്പോള്‍ കണ്ട് കരകൗശല വസ്തുകളാണ് ദേവനെ ഈ രംഗത്തേക്ക് വരാന്‍ പ്രചോദനമായതെന്നു ദേവന്‍ പറയുന്നു. ഇതിനും പുറമെ ഒഴിവുവേളയില്‍ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ നന്നാക്കുന്നതിലും ദേവന്‍ സമയം കണ്ടെത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."