HOME
DETAILS

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

  
Farzana
October 02 2024 | 04:10 AM

PR Controversy Surrounds Kerala CMs Interview with The Hindu Deshabhimani Skips Key Details

തിരുവനന്തപുരം: 'ദ ഹിന്ദു'വുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പിആര്‍ കമ്പനിയുടെ സാന്നിധ്യത്തെക്കുറിച്ച് ഒന്നും പറയാതെ ദേശാഭിമാനിയുടെ വാര്‍ത്ത.  ദ ഹിന്ദു ദിനപത്രം നടത്തിയ വെളിപ്പെടുത്തലുകള്‍ ഒഴിവാക്കിയാണ് 'മാപ്പ് പറഞ്ഞ് ദ ഹിന്ദു' എന്ന വാര്‍ത്ത. 

വിവാദഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ലെന്ന് ദ ഹിന്ദു തിരുത്തിയെന്ന കാര്യം മാത്രമാണ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്.  എന്നാല്‍ എങ്ങനെയാണ് ആ ഭാഗം ദ ഹിന്ദു പ്രസിദ്ധീകരിക്കാന്‍ ഇടയായത് എന്നതിനെ കുറിച്ച് വാര്‍ത്തയില്‍ ഒന്നും പറയുന്നില്ല. 

''മലപ്പുറത്ത് നിന്ന് അഞ്ച് വര്‍ഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവും പൊലിസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് അഭിമുഖത്തില്‍ വന്നത്. എന്നാല്‍ പ്രത്യേക സ്ഥലമോ പ്രദേശമോ മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നില്ല. ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന വാക്കും ഉപയോഗിച്ചില്ല. ഇക്കാര്യം വ്യക്തമാക്കിയാണ് തിരുത്ത്'' എന്നാണ് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നത്.

അതേസമയം മലപ്പുറം പരാമര്‍ശത്തില്‍ 'ദ ഹിന്ദു' ദിനപത്രത്തിന്റെ മറുപടി വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസും പ്രതിക്കൂട്ടിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ, മലപ്പുറവുമായി ബന്ധപ്പെട്ടുള്ള വിദ്വഷ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ പി.ആര്‍ ഏജന്‍സി ഉള്‍പെടുത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.  

മുഖ്യമന്ത്രി പറയാത്ത കാര്യങ്ങളാണ് മലപ്പുറവുമായി ബന്ധപ്പെട്ട് ഹിന്ദു പത്രത്തിന്റെ അഭിമുഖത്തില്‍ വന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. ഇതില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദ ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ക്ക് കത്തും നല്‍കി. ഇതിനു പിന്നാലെയാണ് ദ ഹിന്ദു പത്രം കാര്യങ്ങള്‍ വിശദീകരിച്ചത്. 

 Controversy erupts over Kerala CM's interview with 'The Hindu,' as Deshabhimani omits details on the involvement of a PR company



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  a day ago
No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  a day ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  a day ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  a day ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  a day ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  a day ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  a day ago