HOME
DETAILS
MAL
സുരക്ഷാ സംബന്ധമായ കേസുകളില്‍ രണ്ടു മാസത്തിനിടെ സഊദിയില്‍ 141 പേര്‍ പിടിയില്‍
backup
March 04 2019 | 15:03 PM
ജിദ്ദ: കഴിഞ്ഞ രണ്ട് മാസത്തിനകം സുരക്ഷാ സംബന്ധമായ കേസുകളുമായി ബന്ധപ്പെട്ട് സഊദിയില്‍ പിടിയിലായത് വിവിധ രാജ്യക്കാരായ 141 പേര്‍. പിടിയിലായവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജയിലിലടച്ചിരിക്കുകയാണ്. അറസ്റ്റിലായവരില്‍ 81 പേര്‍ സഊദികളാണ്. 13 പേര്‍ യമനികളും, 10 പാകിസ്താനികളും, 9 സിറിയക്കാരും, 9 ഫലസ്തീനികളും, 5 ഈജിപ്ഷ്യന്‍ പൗരന്മാരും, 5 ജോര്‍ദ്ദാനികളും, 2 അഫ്ഗാനികളും, 2 ബഹ്‌റെയ്‌നികളും, ഫിലിപൈന്‍സ്, ബര്‍മ, ബംഗ്ലാദേശ്, മൊറോക്കോ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണു ബാക്കിയുള്ള പ്രതികള്‍.
അതേ സമയം സഊദിയില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജയിലില്‍ അടക്കപ്പെട്ടവരുടെ എണ്ണം നിലവില്‍ 5356 ആയിട്ടുണ്ട്. ഇവരില്‍ 4316 പേരും സഊദി പൗരന്മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."