റോഡ് കൈയേറിയുള്ള ഗെയില്‍ കെട്ടിട നിര്‍മാണം തടയണം: മുസ്‌ലിം ലീഗ്
ബോവിക്കാനം: കെട്ടിട നിര്‍മാണചട്ടം കാറ്റില്‍ പറത്തി ബേവിഞ്ച എട്ടാം മൈല്‍ പൊതുമരാമത്ത് റോഡരികില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ഉടന്‍ നിര്‍ത്തിവയ്ക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടണമെന്ന് മുസ്‌ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആവശ്യപ്പെട്ടു.
ജനപ്രതിനിധികളോടോ നാട്ടുകാരോടോ ആലോചന നടത്താതെ വളരെ വീതി കുറഞ്ഞ മേഖലയില്‍ റോഡ് തടസ്സപ്പെടുന്ന തരത്തില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തിക്ക് ഭരണകക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഒത്താശയുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. മൂന്ന് സെന്റ് ഭൂമിയുള്ള പാവപ്പെട്ടവരെ ചട്ടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടി താമസത്തിന് കൂര പോലും നിര്‍മിക്കാന്‍ അനുവദിക്കാത്ത അധികൃതര്‍ ഗെയ്‌ലിന് നേരെ കണ്ണടക്കുന്നത് ദുരൂഹമാണെന്നും പ്രവൃത്തി നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."