സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരോട് കൊവിഡ് ചികിത്സയ്ക്ക് എത്താന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര
മുംബൈ: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സയ്ക്ക് സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്വകാര്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന 25,000 ഡോക്ടര്‍മാരോടാണ് സേവനത്തിനെത്തിച്ചേരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതേ സമയം 55 വയസിന് മുകളിലുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.
ഡ്യൂട്ടിക്ക് എത്തിചേരുന്ന ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാഉപകരണങ്ങളും മതിയായ പ്രതിഫലവും നല്‍കുമെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് വ്യക്തമാക്കിയിട്ടുണ്ട്.കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍
മുംബൈയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചിട്ടിരിക്കുകയാണ്.
സ്വകാര്യഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി താല്‍ക്കാലിക ഐസൊലേഷന്‍ക്വാറന്റൈന്‍ സംവിധാനങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.കൊവിഡ്19 ന്റെ പ്രതിരോധത്തിനും ചികിത്സയ്ക്കും പതിനഞ്ച് ദിവസത്തെ സേവനം നല്‍കണമെന്നും സേവനത്തിനുള്ള സന്നദ്ധത അറിയിക്കുന്നതിനൊപ്പംസേവനം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥലം കൂടി സൂചിപ്പിക്കണമെന്നും ഡിഎംഇആറിന്റെ നോട്ടീസില്‍ പറയുന്നു.
അതേ സമയം അടിയന്തര ഘട്ടത്തില്‍ സേവനം നല്‍കാന്‍ തയ്യാറാണെങ്കിലും മറ്റ് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതുണ്ടെന്ന് സ്വകാര്യഡോക്ടര്‍മാര്‍ പറയുന്നു.മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 16,000 കടന്നു. ഇതില്‍ 10,000 ലധികം കേസുകളും മുംബൈ നഗരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."