മഹിജ സമരത്തിന് പോകേണ്ട ഘട്ടമായിരുന്നില്ലെന്ന് മന്ത്രി ശൈലജ
കോഴിക്കോട്: മഹിജ സമരത്തിനു പോകേണ്ട ഘട്ടമായിരുന്നില്ല ഇതെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. മഹിജയുള്പ്പെടെയുള്ളവര് നേരത്തെ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി സംതൃപ്തിയോടെയാണ് മടങ്ങിയത്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പരിസമാപ്തിയിലേക്ക് പോകുന്ന കേസാണ്. സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
സര്‍ക്കാര്‍ കൃത്യമായി അന്വേഷണം നടത്തുമ്പോഴും ഏതു സാഹചര്യമാണ് അവരെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്നും മഹിജയുടെ പിന്നില്‍ ആരെങ്കിലും രാഷ്ട്രീയം കളിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും അവര്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആ അമ്മയെ വലിച്ചിഴക്കുകയോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും തരത്തില്‍ ദ്രോഹിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കെതിരേ നടപടിയുണ്ടാകും.
പക്ഷെ അങ്ങനെ ആരെങ്കിലും ചെയ്തോ എന്നതാണ് പ്രസക്തമായ ചോദ്യമെന്നും അതു തീരുമാനിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."