സഊദിയിൽ ഇന്ന് റെക്കോർഡ് സ്ഥിരീകരണം; കൊവിഡ് ബാധയേറ്റു 10 മരണം, പുതിയ 1793 കേസുകൾ, 1015 രോഗ മുക്തി
റിയാദ്: സഊദിയിൽ കൊവിഡ് വൈറസ് ബാധയേറ്റുആളുകൾ പത്ത് പേർ മരണപ്പെട്ടതായും 1793 കേസുകൾ പുതുതായി സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 219 ആയും വൈറസ് ബാധിതരുടെ എണ്ണം 33731 ആയും ഉയർന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന മരണവും വൈറസ് ബാധയുമാണ് ഇന്ന് സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന 25714 രോഗികളിൽ 145 രോഗികൾ അതീവ ഗുരുതരാവസ്ഥയിലാണ്. അതോടൊപ്പം രോഗ മുക്തി നേടിയവരുടെ എണ്ണവും വർധിച്ചു. ഇന്ന് 1015 പേരാണ് രോഗ മുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവർ 7798 പേരാണെന്നും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ രാജ്യത്ത് 389,659 ആളുകളെയാണ് വൈറസ് പരിശോധനക്ക് വിധേയമാക്കിയത്.
#الصحة تعلن عن تسجيل (1793) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (10) حالات وفيات رحمهم الله، وتسجيل (1015) حالة تعافي ليصبح إجمالي عدد الحالات المتعافية (7798) حالة ولله الحمد. pic.twitter.com/2yGNLNlcZp
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 7, 2020
ഇന്ന് സ്ഥിരീകരിച്ച വൈറസ് കണക്കുകൾ ഇങ്ങനെയാണ്. മദീന 396, ജിദ്ദ 315, മക്ക 254, റിയാദ് 194, ദമാം 171, ഖോബാർ 120, ജുബൈൽ 48, ഹുഫൂഫ് 40, ഖത്വീഫ് 40, ത്വായിഫ് 36, യാമ്പു 32, റാസ്തന്നൂറ 20, സ്വബ്യ 16, തബൂക് 14, വാദി അൽഫറ 13, ഉനൈസ, ബൈഷ്, ദിരിയ (10 വീതം), ഹദ്ബാൻ 08, ഹഫർ അൽ ബാത്വിൻ 06, അൽ ഐസ്, അൽ ഖർജ് 05, സൽവ, ഖുറയ്യാത് (04 വീതം), ബുറൈദ 03, ഖമീസ് മുശൈത്, അൽ മജാരിദ, ബഖീഖ്, ദഹ്റാൻ, സ്വഫ്വ, ഉംലുജ് (02 വീതം), അൽ ജഫർ, അൽ മിത്നബ്, അൽ ബുഖൈരിയ, റാബിഗ്, ഹദ്ദ, അൽ ദാഇർ, മജ്മഅ എന്നിവിടങ്ങളിൽ ഓരോ വൈറസ് ബാധയുമാണ് വ്യാഴാഴ്ച സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."