മാഞ്ഞൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിലെ ഇരവിമംഗലം, മേമ്മുറി പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു. നാല് പേര്‍ക്ക് ഡെങ്കിപ്പനിയും രണ്ട് പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിതീകരിച്ചിട്ടുണ്ട്.
പനി ബാധിച്ച് നിരവധി പേരും ചികിത്സയിലുണ്ട്. ഒരാഴ്ചയായി പ്രദേശത്ത് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ട്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടര്‍ന്നതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ തീരുമാനമെടുത്തു. ഒന്നാംഘട്ടത്തില്‍ ടൗണ്‍ ശുചീകരണം, വാര്‍ഡുതല ശുചിത്വ വാരാചരണം, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മാതൃകാ പരിസര ശുചീകരണം എന്നിവ നടത്തും. രണ്ടാം ഘട്ടത്തില്‍ അങ്കണവാടികളിലെ കുട്ടികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."