HOME
DETAILS

പി.എസ്.സി നിയമിക്കുന്ന പൊലിസിന് ദാസ്യപ്പണി ചെയ്യേണ്ട കാര്യമില്ല- കോടിയേരി

  
backup
June 20 2018 | 08:06 AM

20-06-2018-keralam-kodiyeri-on-kerala-police-camp-followers-issue

തിരുവനന്തപുരം: പൊലിസുകാരെക്കൊണ്ട് ദാസ്യപ്പണി നടത്തിയാല്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍.

പൊലിസിനെ നിയമിക്കുന്നത് പ. എസ് സിയാണെന്ന ബോധ്യമുണ്ടായിരിക്കുന്നത് സേനയിലുള്ളവര്‍ക്ക് നല്ലതാണ്. ഇപ്പോള്‍ ദാസ്യപ്പണിയുടെ വിവരം പുറത്തുവന്നത് ആ ബോധ്യമുള്ളതിനാലാണ്. പി എസ് സി നിയമിക്കുന്ന പൊലിസിന് ദാസ്യപ്പണി ചെയ്യേണ്ട കാര്യമില്ല. സംസ്ഥാനത്തെ പൊലിസ്, കേരള സംസ്‌കാരത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഇതര സംസ്ഥാനങ്ങളില്‍ പൊലിസിനെക്കൊണ്ട് ദാസ്യപണി ചെയ്യിക്കുന്നുണ്ട്. അതാവരുത് നമ്മുടെ മാതൃക.

കേരളത്തില്‍ അപൂര്‍വം ഓഫീസര്‍മാരെക്കുറിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു കാരണവശാലും ഇത്തരം ഫ്യൂഡല്‍ രീതികള്‍ അനുവദിക്കില്ല പഴയ കാലത്ത് ഓര്‍ഡര്‍ലി സമ്പ്രദായമുണ്ടായിരുന്നു. അത് നിരോധിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നിയമിച്ച പൊലിസുകാരെ മുന്‍കാലങ്ങളില്‍ ഇത്തരം പണികളെടുപ്പിച്ചിരുന്നു. അതൊക്കെ ഈ സംസ്ഥാനം വേണ്ടെന്ന് വെച്ചതാണ്.

1980 മുതല്‍ പി എസ് സി വഴിയാണ് പൊലിസ് നിയമനം. പൊലിസില്‍ നിയമനം ലഭിച്ച ഒരാളും ഒരു തരത്തിലുള്ള വീട്ടുവേലയും ഓഫീസര്‍മാര്‍ക്കുവേണ്ടി ചെയ്യേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐ പി എസുകാര്‍ കേരളത്തിന്റെ സംസ്‌കാരത്തിന് അനുസരിച്ച് മാറാന്‍ ശ്രമിക്കണമെന്നും കോടിയേരി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  16 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  16 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  33 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  41 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago