HOME
DETAILS

അക്ഷര ദീപങ്ങളുടെ പ്രഭ ചൊരിഞ്ഞ് ജില്ലയില്‍ വായനാ ദിനാചരണം

  
backup
June 20 2018 | 09:06 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0-%e0%b4%a6%e0%b5%80%e0%b4%aa%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad-%e0%b4%9a%e0%b5%8a


കൊച്ചി: കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകനായ പി.എന്‍ പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19ന് ജില്ലയിലെ വിവധയിടങ്ങളില്‍ വായനാദിനാചരണം സംഘടിപ്പിച്ചു. വിവിധ സംഘടനകള്‍, സ്‌കൂളുകള്‍, വായനശാലകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.
പെരുമ്പാവൂര്‍: 'വിശപ്പകറ്റാന്‍ പുസ്തകം കൈയ്യിലേന്തുക' എന്ന ആശയം മുന്‍നിര്‍ത്തി തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വായനാ വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായി. എഴുത്തുകാരിയും കവിയത്രിയും സ്വാമി വിവേകാനന്ദന്‍ അവാര്‍ഡ് ജേതാവുമായ രവിത ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ എം.എം അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ വി പി അബൂബക്കര്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ഥികള്‍ തയാറാക്കിയ കൈയെഴുത്തു മാസിക പ്രകാശനം, വായന മത്സര വിജയികള്‍ക്ക് സമ്മാനദാനം, കലാമത്സരങ്ങള്‍, പുസ്തക പ്രദര്‍ശനം എന്നിവ നടന്നു.
പെരുമ്പാവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ 'അക്ഷരപ്പെരുമ' വായനാവാരാഘോഷം ഉദ്ഘാടനം കെ.എന്‍.ജി കള്‍ച്ചറല്‍ സെന്ററില്‍ മുന്‍ എം.എല്‍.എയും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ സാജു പോള്‍ നിര്‍വഹിച്ചു. ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റുമായ ഏഴാച്ചേരി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ സെക്രട്ടറി യു.എസ് സതീശന്‍ നന്ദി പറഞ്ഞു.
രണ്ടാര്‍: വായനാദിനത്തില്‍ രണ്ടാര്‍ ജനകീയ വായനശാല ബോധവത്കരണ കാംപയിന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുഹ്‌റ സിദ്ധീഖ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനകീയ വായനശാല പ്രിതിനിധി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജനകീയ വായനശാല ജോയിന്‍ സെക്രട്ടറി സാദിഖ് യൂസഫ് സ്വാഗതം ആശംസിച്ചു. നഷ്ടപെട്ടു പോകുന്ന വായന സംസ്‌കാരം നാട്ടില്‍ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകം പ്രദര്‍ശനം, വായന മത്സരം, അനുസ്മരണ പ്രഭാഷണം എന്നിവ ജനകീയ വായനശാല സംഘടിപ്പിക്കും.
കോതമംഗലം: ചെറുവട്ടൂര്‍ ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരാഴ്ച നീളുന്ന വായനാ ദിന പരിപാടികള്‍ക്ക് തുടക്കമായി. സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി പി.ടി.എ പ്രസിഡന്റ് സലീം കാവാട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വായനാദിന സന്ദേശത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. വായനാവാരത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ പുസ്തക പ്രദര്‍ശനം, സാഹിത്യ ക്വിസ്, വായനാ മത്സരം, ആസ്വാദനക്കുറിപ്പ് തയാറാക്കല്‍, വായനാക്കുറിപ്പ് തയാറാക്കല്‍ എന്നീ മത്സരങ്ങള്‍ നടത്തുമെന്ന് ഹെഡ്മിസ്ട്രസ്സ് എം.പ്രസന്ന പറഞ്ഞു.
മൂവാറ്റുപുഴ: പായിപ്ര ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റേയും ഏ.എം ഇബ്രാഹിം സാഹിബ്ബ് പബ്ലിക് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തില്‍ വായനപക്ഷാചരണത്തിന് തുടക്കമായി. സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മൂവാറ്റുപുഴ കാര്‍ഷിക ബാങ്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എസ് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് നസീമ സുനില്‍ സ്വാഗതം പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ ഉണ്ണി പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജൂലൈ ഏഴിന് നടക്കുന്ന ഐ.വി ദാസ് അനുസ്മരണത്തോടെ വായന പക്ഷാചരണത്തിന് സമാപനമാകും.
മുളന്തുരുത്തി: വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം കവിത പിറന്ന മുളന്തുരുത്തി ഗവ.ഹൈസ്‌കൂള്‍ വിപുലമായ ഒരുക്കങ്ങളോടെ ആയിരുന്നു വായനാ ദിനം ആഘോഷിച്ചത്. വായനാ ദിനത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ രചനാ സമാഹാരം 'റിഫ്‌ലെക്ഷന്‍' മുളന്തുരുത്തി വായനശാല പ്രസിഡന്റ് സജി മുളന്തുരുത്തി പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്ലസ് ടു വിദ്യാര്‍ത്ഥിനി ലക്ഷ്മി പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പുസ്തക പ്രദര്‍ശനവും ശ്രദ്ധേയമായി.
പി.ടി.എ പ്രസിഡന്റ് കെ.ഐ വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്‍ വായന ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക സുധ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സജി മുളന്തുരുത്തി വായനാദിന സന്ദേശം നല്‍കി.
നെട്ടൂര്‍: കുമ്പളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായനാ ദിനാചരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പ്രസിഡന്റ് ഷേര്‍ലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജിത്ത് പാറക്കാടന്‍ അധ്യക്ഷനായി. വായന മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികള്‍ക്ക് പ്രശംസാ പത്രം നല്‍കി ആദരിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എസ്.സ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം.കെ.രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago