ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി
ഗുവാഹത്തി: ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് തിരിച്ചടി. ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യക്ക് 41 റണ്‍സിന്റെ തോല്‍വി. ഓള് റൗണ്ട് പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ടിന്റെ അര്‍ഹിച്ച ജയമായിരുന്നു ഇന്നലത്തേത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടി20 ക്യാപ്റ്റനായ സ്മൃതി മന്ദാനയുടെ തുടക്കം പരാജയത്തോടെയായി. ടോസ് നേടിയ ഇന്ത്യ ഇംഗ്ല@ണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരുടെ കരുത്തില്‍ ഇംഗ്ല@ണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 57 പന്തില്‍ ഒന്‍പത് ബൗണ്ട@റിയോടെ 62 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ ടാമി ബിയുമോണ്ട@ാണ് ഇംഗ്ല@ണ്ടിന്റെ ടോപ്സ്കോറര്‍.
ക്യാപ്റ്റന്‍ ഹേതര്‍ നൈറ്റ് (40), ഡാനിയേല വയാറ്റ് (35) എന്നിവരാണ് ഇംഗ്ല@ണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചു. മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റമാണ് അല്പം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 119 റണ്‍സെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. പുറത്താവാതെ 21 പന്തില്‍ നാല് ബൗണ്ട@റിയുള്പ്പെടെ 23 റണ്‍സെടുത്ത ഷിക പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1-0മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."