HOME
DETAILS
MAL
പാമ്പുകടിയേറ്റ് വിശ്രമത്തിലായിരുന്ന യുവതി ഉറക്കത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു
backup
May 08 2020 | 03:05 AM
അഞ്ചല്‍(കൊല്ലം): അടൂരിലെ ഭര്‍തൃവീട്ടില്‍നിന്നു പാമ്പിന്റെ കടിയേറ്റു ചികിത്സക്കുശേഷം സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്ന യുവതി ഉറക്കത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു. ഏറം വെള്ളശ്ശേരി വീട്ടില്‍ വിജയസേനന്‍, മണിമേഖല ദമ്പതികളുടെ മകള്‍ ഉത്തരയാ (25)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മൂര്‍ഖന്റെ കടിയേറ്റത്. രാവിലെ ഉത്തര ഉണരാതായതോടെ വീട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്.
പിന്നീട് വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ മൂര്‍ഖനെ കണ്ടെത്തുകയും അടിച്ച് കൊല്ലുകയുമായിരുന്നു. ഭര്‍ത്താവ്: സൂരജ്. മകന്: ധ്രുവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."