വിഴിഞ്ഞം പദ്ധതി പ്രദേശത്ത് ബലിയിടുന്നതില്‍ തര്‍ക്കം
കോവളം: കര്‍ക്കിടക വാവിന് തുറമുഖ പദ്ധതി പ്രദേശത്ത് ബലിയിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം.
നാട്ടുകാരുടെ ആവശ്യം നടപ്പിലാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാട്ടി പറ്റില്ല എന്ന നിലപാടാണ് അദാനി ഗ്രൂപ്പ് അധികൃതര്‍ സ്വീകരിച്ചത്. വര്‍ഷങ്ങളായി കര്‍ക്കിടക വാവ് ബലി സമയത്ത് ആയിരകണക്കിന് ആളുകളാണ് മുല്ലൂര്‍ തീരത്ത് ബലിയിടുന്നത്. കഴിഞ്ഞ വര്‍ഷവും കര്‍ക്കിടക വാവിന് നൂറുകണക്കിന് പേര്‍ ഇവിടെയെത്തിയിരുന്നു.
തുറമുഖ നിര്‍മാണം ആരംഭിച്ചതിനാല്‍ ഇത്തവണ ബലി തര്‍പ്പണം നടത്താന്‍ കഴിയില്ല എന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ് അധികൃതര്‍. കടല്‍ കുഴിച്ചെടുത്ത മണ്ണ് കൊണ്ട് നിര്‍മിച്ച മണല്‍ തിട്ടയില്‍ ബലിതര്‍പ്പണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇത് അപകട മേഖലയാണെന്നും മണല്‍ തിട്ട ഇടിഞ്ഞ് കടലിലേക്ക് വീഴാന്‍ സാധ്യത ഉണ്ടെന്നും കടല്‍ ക്ഷോഭിച്ച അവസ്ഥയായതിനാല്‍ ബലിതര്‍പ്പണം കഴിഞ്ഞ് കടലില്‍ ഇറങ്ങുന്നവര്‍ക്ക് അപകടം പറ്റാനുള്ള സാധ്യത കൂടുതലാണെന്നുമാണ് അദാനി ഗ്രൂപ്പ് അധികൃതര്‍ പറയുന്നത്. ഇന്നലെ തുറമുഖ പദ്ധതി പ്രദേശത്ത് എത്തിയ വിന്‍സെന്റ് എം.എല്‍.എ അദാനി ഗ്രൂപ്പ് അധികൃതര്‍, വിസില്‍ അധികൃതര്‍ ഫോര്‍ട്ട് എ.സി ,തഹസീല്‍ദാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സ്ഥലത്ത് എത്തുന്നവരുടെ സുരക്ഷ അധികൃതര്‍ ഉറപ്പുവരുത്തുകയാണെങ്കില്‍ ഈ ഒരു പ്രാവശ്യത്തെക്ക് പ്രദേശത്ത് ബലി തര്‍പ്പണത്തിന് അനുമതി നല്‍കാം എന്ന് അദാനി ഗ്രൂപ്പും വിസില്‍ അധികൃതരും എം.എല്‍.എയോട് അറിയിച്ചു.
അപകട സാധ്യതയുള്ള സ്ഥലത്ത് നിന്നും മാറി കടല്‍ വെള്ളം താല്‍കാലിക ചാല്‍ വെട്ടി ബലി തര്‍പ്പണത്തിന് സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചതായും സ്ഥലത്ത് എത്തുന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."