HOME
DETAILS
MAL
ആരോഗ്യ വകുപ്പുമായി സംവദിക്കാന്‍ ഓണ്‍ലൈന്‍ വേദി; കേരളാ ആരോഗ്യ പോര്‍ട്ടല്‍ നിലവില്‍ വന്നു
backup
May 08 2020 | 03:05 AM
തിരുവനന്തപുരം: ആരോഗ്യ വകുപ്പുമായി സംവദിക്കാനുള്ള ഓണ്‍ലൈന്‍ വേദിയായ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള ആരോഗ്യ പോര്‍ട്ടല്‍' ( വേേു:െവലമഹവേ.സലൃമഹമ.ഴീ്.ശി) മന്ത്രി കെ.കെ ശൈലജ നാടിനു സമര്‍പ്പിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വെബ് പോര്‍ട്ടലെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനും കൊവിഡ്-19നെതിരേ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രോഗ്രാമുകളെയും ഇടപെടലുകളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കാനും വെബ് പോര്‍ട്ടല്‍ വഴി സാധിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള പൊതുവായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആരോഗ്യ വകുപ്പില്‍ നിന്ന് അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ആരോഗ്യമിത്ര ചാറ്റ് ബോട്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."