HOME
DETAILS

മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നം വഷളാക്കിയത്, ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നു; രമേശ് ചെന്നിത്തല

  
backup
April 09, 2017 | 5:16 PM

ramesh-chennithal-on-jishnu-issue

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സഹനസമരത്തിന്റെ മുന്നില്‍ ഒടുവില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മുട്ടുമടക്കേണ്ടി വന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് ഈ കേസിലെ ഒരു പ്രതിയെ എങ്കിലും പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയാറായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ അറസ്റ്റ് ഒരു ഒത്തുകളിയാണെന്ന് സംശയിക്കണം. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും ഇതുവരെ പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയാറായിരുന്നില്ല. നെഹ്റുകോളജ് മാനേജ്മെന്റുമായി അടുത്ത ബന്ധമാണ് സി.പി.എമ്മിനുള്ളത്. ഒരു സി.പി.എം മന്ത്രിയുടെ ഭാര്യ ജോലി ചെയ്തിരുന്ന കോളജാണത്. പ്രതികളെ സി.പി.എം സംരക്ഷിക്കുകയായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ പിടിവാശിയും മര്‍ക്കട മുഷ്ടിയും പാടില്ലെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും മനസിലാക്കണം.

മുഖ്യമന്ത്രിയുടെ അനാവശ്യപിടിവാശിയാണ് പ്രശ്നം ഇത്രത്തോളം വഷളാക്കിയത്. ജിഷ്ണുവിന്റെ അമ്മയെ കാണില്ലെന്ന് വാശിപിടിച്ച മുഖ്യമന്ത്രി ഒടുവില്‍ ഫോണില്‍ വിളിക്കേണ്ട അവസ്ഥയിലേക്ക് എത്തേണ്ടിവന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആ അമ്മയും കുടുംബവും നടത്തിയ സഹനസമരം സമാനതകളില്ലാത്തതാണ്. നിസ്സഹായരായ ആ കുടുംബത്തിന്റെ സമരം തച്ചുടയ്ക്കാന്‍ എല്ലാ ഹീനമാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. ആവര്‍ത്തിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. പക്ഷേ അസാധാരണ ധീരതയോടും ഇച്ഛാശക്തയോടെയുമാണ് ആ അമ്മയും കുടുംബവും സര്‍ക്കാരിന്റെ ഭീഷണികളെ നേരിട്ട് സഹനസമരത്തിലുറച്ചു നിന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിപുരയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ഹിന്ദുത്വരുടെ അതിക്രമം; അകത്തളത്തില്‍ മദ്യക്കുപ്പികള്‍, ബജ്‌റംഗ്ദള്‍ പതാക, ജയ് ശാരീറാം എന്നെഴുതിയ ഭീഷണിക്കുറിപ്പ്

National
  •  3 days ago
No Image

സന്ദേശയാത്രയെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചു: ജിഫ്‌രി തങ്ങൾ

Kerala
  •  3 days ago
No Image

കണ്ണൂരിൽ രാജകീയ വരവേൽപ്പ്; ജനനിബിഡമായി തെരുവീഥികൾ

Kerala
  •  3 days ago
No Image

സമസ്തയുടെ ആശയങ്ങൾ എല്ലാവർക്കും ഉൾക്കൊള്ളാനാകുന്നത്: മന്ത്രി കടന്നപ്പള്ളി

Kerala
  •  3 days ago
No Image

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം

Cricket
  •  3 days ago
No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങിയത് സഹോദരനോട് പിണങ്ങി

Kerala
  •  3 days ago
No Image

ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  3 days ago