HOME
DETAILS

ഭക്ഷ്യസുരക്ഷയ്ക്കായി 'സുഭിക്ഷ കേരളം'പദ്ധതി വകയിരുത്തുക 3,860 കോടി

  
backup
May 08 2020 | 03:05 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 3,860 കോടി രൂപയുടെ 'സുഭിക്ഷ കേരളം' പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഒരുവര്‍ഷം കൊണ്ട് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ വന്‍ വളര്‍ച്ച കൈവരിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതിക്ക് മുന്‍കൈയെടുക്കേണ്ടത്.
തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികളുമായി വിക്ടേഴ്‌സ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൃഷി- 1,449 കോടി, മൃഗസംരക്ഷണം- 118 കോടി, ക്ഷീരവികസനം- 215 കോടി, മത്സ്യബന്ധനം- 2,078 കോടി എന്നിങ്ങനെയാണ് ചെലവഴിക്കുക.
കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചനകാര്യത്തില്‍ ജലവിഭവ വകുപ്പും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് വ്യവസായ വകുപ്പും സഹകരിക്കും.

25,000 ഹെക്ടര്‍
തരിശുഭൂമിയില്‍ കൃഷി


പദ്ധതിയുടെ ഭാഗമായി 25,000 ഹെക്ടര്‍ തരിശുനിലത്തില്‍ കൃഷിയിറക്കും. നെല്ല്- 5,000 ഹെക്ടര്‍, പച്ചക്കറി- 7,000 ഹെക്ടര്‍, വാഴ- 7,000 ഹെക്ടര്‍, കിഴങ്ങ്- 5,000 ഹെക്ടര്‍, പയര്‍വര്‍ഗങ്ങള്‍- 500 ഹെക്ടര്‍, ചെറുധാന്യങ്ങള്‍- 500 ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷിയിറക്കുക. പുരയിട കൃഷിയില്‍ പച്ചക്കറിയും കിഴങ്ങുവര്‍ഗങ്ങളും ആകാം. ഏതു കൃഷിയാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായതെന്ന് പ്രാദേശികതലത്തില്‍ തീരുമാനിക്കണം. ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കണം. പച്ചക്കറി കൃഷി കൂടുതല്‍ വ്യാപിപ്പിക്കണം. മഴക്കാലത്ത് ഒരു കോടി ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതും ഈ പദ്ധതിയുടെ ഭാഗമാക്കണം.
സാധാരണഗതിയില്‍ കൃഷിഭൂമിയുടെ ഉടമസ്ഥര്‍ക്കാണ് വായ്പ അനുവദിക്കുക. എന്നാല്‍, തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്ന സന്നദ്ധ സംഘങ്ങള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ കമ്മിറ്റികള്‍ക്കോ പ്രാഥമിക കാര്‍ഷിക സംഘങ്ങളും സഹകരണ ബാങ്കുകളും വായ്പ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മൃഗസംരക്ഷണം,
ക്ഷീരവികസനം


പതിനായിരം ക്രോസ് ബ്രീഡ് പശു യൂനിറ്റുകള്‍ സ്ഥാപിക്കും. ശുചിത്വമുള്ള കന്നുകാലി ഷെഡിന് സഹായം നല്‍കും. 5,000 ശുചിത്വമുള്ള കന്നുകാലി ഷെഡുകള്‍ സ്ഥാപിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പുല്‍കൃഷിയുടെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
എല്ലാ പഞ്ചായത്തിലുമായി 8,000 ഡയറി യൂനിറ്റുകള്‍ സ്ഥാപിക്കും. ചീസ്, തൈര് തുടങ്ങി പാലില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും.

മത്സ്യബന്ധനം


3,000 ഹെക്ടര്‍ ഉപ്പുവെള്ള കുളങ്ങളില്‍ പേള്‍ സ്‌പോട്ട് ഫാമിങ് യൂനിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി 6,000 മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും. ഉപ്പുവെള്ളത്തില്‍ കൂട്ടില്‍ കൃഷി ചെയ്യുന്നതിന് 5,000 യൂനിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി മത്സ്യ ഉല്‍പാദനം 5,000 ടണ്‍ വര്‍ധിക്കും. 12,000 മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും. ഒരു യൂനിറ്റിന് ഒരു ലക്ഷം രൂപ ചെലവില്‍ പടുതാ കുളങ്ങളില്‍ 5,000 മത്സ്യകൃഷി യൂനിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി 5,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 14 ജില്ലകളിലും രോഗ നിരീക്ഷണത്തിന് ഓരോ മൊബൈല്‍ അക്വാ ലാബ് സ്ഥാപിക്കും. പദ്ധതി വന്‍ വിജയമാക്കുന്നതിന് തദ്ദേശസ്വയംഭരണ തലത്തിലും വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പണം ഈടാക്കി സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രം അനുവദിക്കുന്നതില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: കേരളത്തിലെത്തുന്നവരില്‍ നിന്നും പണം ഈടാക്കി സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രം അനുവദിക്കുന്നതില്‍ അനിശ്ചിതത്വം. ഇതു സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. അതേസമയം, മടങ്ങിയെത്തിയവര്‍ ആവശ്യപ്പെട്ടാല്‍ പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
നാട്ടിലേക്ക് മടങ്ങിയെത്തുന്നവര്‍ പണം നല്‍കിയാല്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറെടുത്തിരുന്നു. സ്വകാര്യ ഹോട്ടലുകളും വീടുകളും കണ്ടെത്തി പട്ടികയും പുറത്തിറക്കി. എന്നാല്‍ പണം നല്‍കേണ്ടത് എങ്ങനെയെന്നോ ക്വാറന്റൈന്‍ കേന്ദ്രം തെരഞ്ഞെടുക്കാന്‍ കഴിയുമോ എന്നതില്‍ സര്‍ക്കാര്‍ ഇനിയും വ്യക്തത വരുത്തിയിട്ടില്ല.
സ്വകാര്യ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ലഭ്യത അനുസരിച്ച് അനുവദിക്കുമെന്നാണ് പൊതുഭരണവകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം പിന്തുടര്‍ന്ന് മടങ്ങി വരുന്നവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ മാത്രം പാര്‍പ്പിക്കുന്നതാണ് പ്രായോഗികമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago