HOME
DETAILS
MAL
അന്താരാഷ്ട്ര സര്‍വീസുകളില്‍ മഹാരാജ ക്ലാസ് സീറ്റുകളുമായി എയര്‍ ഇന്ത്യ
backup
June 20 2018 | 16:06 PM
ന്യൂഡല്‍ഹി: മഹാരാജ ബിസിനസ് ക്ലാസ് സീറ്റുകള്‍ ഒരുക്കാന്‍ എയര്‍ ഇന്ത്യ. അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലാണ് കൂടുതല്‍ സൗകര്യങ്ങളുമായി മഹാരാജ സീറ്റുകള്‍ ഒരുങ്ങുന്നത്.
വ്യത്യസ്ത കുഷ്യന്, ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം എന്നിവയടക്കമുള്ള മാറ്റങ്ങളാണ് മഹാരാജയിലുണ്ടാവുക.
ഈമാസം 22 മുതല്‍ മാറ്റങ്ങള്‍ വന്നുതുടങ്ങും. നിലവിലെ ബിസിനസ്, ഫസ്റ്റ് ക്ലാസ് സീറ്റുകള്‍ മാറ്റിയായിരിക്കും മഹാരാജ ക്ലാസ് സീറ്റുകള്‍ നിര്‍മിക്കുക.
കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് മാറ്റമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരെയാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."