HOME
DETAILS

വന്ധ്യംകരണം പദ്ധതി കടലാസില്‍; തെരവുനായ ശല്യം തുടര്‍ക്കഥയാകുന്നു

  
backup
April 09 2017 | 18:04 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%82%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8


ഒലവക്കോട്: തെരുവുനായനിയന്ത്രണത്തിന് പദ്ധതി ആരംഭിച്ചെങ്കിലും ജില്ലയില്‍ തെരുവുനായശല്യത്തിന് കുറവില്ല. കഴിഞ്ഞ രണ്ടരമാസത്തിനിടെ 3,211 പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. കടിച്ചവയില്‍ കൂടുതലും തെരുവുനായ്ക്കളാണ്. ഇടക്കാലത്ത് ചെറിയതോതില്‍ നിയന്ത്രണവിധേയമായിരുന്ന നായശല്യം സമീപകാലത്തായി വീണ്ടും കൂടി.. പൊതുസ്ഥലങ്ങളും ഇടവഴികളും നായ്ക്കള്‍ കൈയേറുന്നു. കഴിഞ്ഞദിവസം നഗരമധ്യത്തില്‍ റോബിന്‍സണ്‍ റോഡിലെ കോളനിയില്‍ തെരുവുനായ്ക്കള്‍ വീട്ടില്‍ക്കയറി വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി. പാതി കുറ്റിയിട്ടിരുന്ന നായ്ക്കൂട് തട്ടിത്തുറന്നാണ് ഇവ വളര്‍ത്തുനായയെ പിടിച്ചത്. കോളനികളിലും ഹോട്ടല്‍, കല്യാണമണ്ഡപം എന്നിവയുടെ പരിസരങ്ങളുമൊക്കെ ഇവ കൂട്ടംകൂടി നടക്കുന്നതുകാണാം. കഴിഞ്ഞവര്‍ഷം ജില്ലയില്‍ പന്തീരായിരത്തിലധികമാളുകളെ നായ കടിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മൃഗസംരക്ഷണവകുപ്പും പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന തെരുവുനായ പ്രജനനനിയന്ത്രണപദ്ധതി 2019'20 വര്‍ഷത്തില്‍ ലക്ഷ്യംകാണുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ആഗസറ്റില്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ പദ്ധതി ആരംഭിച്ചു.
പാലക്കാട്, ചിറ്റൂര്‍, കൊടുവായൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ തുടങ്ങിയ കേന്ദ്രങ്ങള്‍വഴി ഏഴായിരത്തോളം നായ്ക്കളെ വന്ധ്യംകരിച്ചതായി മൃഗസംരക്ഷണവകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ പറഞ്ഞു. ഇവിടങ്ങളില്‍ ലക്ഷ്യം കൈവരിച്ചാല്‍ അടുത്തകേന്ദ്രത്തിലേക്ക് നീങ്ങും. ഓരോ കേന്ദ്രത്തിനും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഒരു കേന്ദ്രത്തില്‍ ഒരുദിവസം 10 നായ്ക്കളെയേ ശസ്ത്രക്രിയനടത്താന്‍ കഴിയൂ.
രണ്ട് ഡോക്ടര്‍മാരും നാല് പട്ടിപിടുത്തക്കാരും ഒരു അറ്റന്‍ഡറുമുള്‍പ്പെട്ട സംഘമാണ്. പദ്ധതി നിര്‍വഹിക്കുന്നത്. 2012ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 69,000 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. നാലുവര്‍ഷത്തിനിടെ ഇവ എത്ര പെരുകിയെന്ന് 2017 ജൂലായില്‍ അടുത്ത സെന്‍സസ് പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാവും. കേരളത്തില്‍ 2.7 ലക്ഷത്തോളം തെരുവുനായ്ക്കള്‍ മൃഗസംരക്ഷണവകുപ്പിന്റെ കണക്കുപ്രകാരം കേരളത്തില്‍ 2,70,000 തെരുവുനായ്ക്കളുണ്ട്. തെരുവുനായപ്രശ്‌നം സുപ്രീംകോടതിയിലെത്തിയപ്പോള്‍ കോടതി നിര്‍ദേശിച്ച ഒരു പാനല്‍ കേരളത്തിലെ തെരുവുനായപ്രശ്‌നം പഠിച്ചിരുന്നു.
2015-16 വര്‍ഷത്തില്‍ കേരളത്തില്‍ ഒരുലക്ഷത്തിലധികമാളുകളെ തെരുവുനായ കടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ഏപ്രിലിനും 2016 ഓഗസ്റ്റിനമിടെ 3,97,908 പേര്‍ക്ക് നായുടെ കടിയേറ്റു. 2012നും 2016നുമിടെ 49 പേരാണ് പേബാധിച്ച് മരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago