ജില്ലയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു; തുരത്താനാവാതെ ആന സ്വകാഡ്
പാലക്കാട്: കാട്ടാനകളുടെ ശല്യം വ്യാപകമായ പ്രദേശമാണ് അട്ടപ്പാടി. എന്നാല്‍ കാടിറങ്ങി നാട്ടിലേക്കെത്തുന്ന ആനകളെ തിരികെ അയക്കാന്‍ ഇവിടെയുള്ളത് പരിമിതികള്‍ക്ക് നടുവിലുള്ള താല്‍കാലിക ആന സ്‌ക്വാഡ് മാത്രം. 2013ലാണ് മണ്ണാര്‍ക്കാട് വനം ഡിവിഷന്റെ കീഴിലുള്ള അഗളി റെയ്ഞ്ചില്‍ ആറ് ജീവനക്കാരുമായി താല്‍കാലിക ആന സ്‌ക്വാഡ് രൂപീകരിക്കുന്നത്.
അഞ്ചു വര്‍ഷം പിന്നിട്ടിട്ടും സ്വന്തമായി കെട്ടിടമില്ല. നിലവില്‍ അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം. ആനയിറങ്ങിയാല്‍ കാട്ടിലേക്കോടിക്കാന്‍ നാടന്‍ പടക്കങ്ങളാണ് ഉപയോഗിക്കുന്നത്. റബ്ബര്‍ബുള്ളറ്റ് പോലുള്ള ആധുനിക സംവിധാനങ്ങളൊന്നും ഉപയോഗിക്കാന്‍ സാധിക്കില്ല. മതിയായ വെളിച്ചമുള്ള ടോര്‍ച്ചുകളോ വാഹനസൗകര്യമോ ഇല്ല. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ മണ്ണാര്‍ക്കാട് ഡിവിഷന്റെ കീഴില്‍ ഒന്‍പതു പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ എട്ടുമരണവും അഗളി റെയ്ഞ്ചിനു കീഴിലാണ്.
പ്രതിവര്‍ഷം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടും മതിയായ ജീവനക്കാരും സൗകര്യങ്ങളോടുംകൂടിയ വയനാട് വന്യജീവി സങ്കേതം മാതൃകയിലുള്ള സ്‌പെഷ്യല്‍ എലിഫന്റ് സ്‌ക്വാഡിനെ നിയമിക്കുന്നതിന് സര്‍ക്കാരോ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല. അട്ടപ്പാടി പോലെ നിരന്തരം വന്യജീവീ ആക്രമണമുണ്ടാകുന്ന പ്രദേശത്ത് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ആവശ്യം അനിവാര്യമാണ്. നാലു ഭാഗവും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്. വടക്കുകിഴക്ക് തമിഴ്‌നാടിന്റെ സംരക്ഷിത വനവും പടിഞ്ഞാറ് സൈലന്റ് വാലിയും തെക്ക് ശിങ്കംപാറ, മുത്തിക്കുളം വനമേഖലയുമാണ്. നാലുഭാഗത്തുനിന്ന് ആനയും മറ്റ് വന്യജീവികളുമിറങ്ങുന്നത് സാധാരണയാണ്.
വന്‍തോതില്‍ കാര്‍ഷികവിഭവങ്ങളും ഇവ നശിപ്പിക്കുന്നുണ്ട്. നിലവിലെ താല്‍കാലിക എലിഫന്റ് സ്‌ക്വാഡിന് പരിമിതികയേറെയുണ്ട്. സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ സേവനം അട്ടപ്പാടിയില്‍ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ക്കത് ഏറെ ഗുണകരമാണ്. അഗളി റെയ്ഞ്ചിനുകീഴില്‍ 130 ചതുരശ്രകീലോമീറ്റര്‍ വനഭൂമിയാണുള്‍പ്പെടുന്നത്. 35 ആനകളാണ് റെയ്ഞ്ചിനു കീഴിലുള്ള വനത്തിലുള്ളതെന്നാണ് കണക്ക്. ഇതില്‍ ഒറ്റ തിരിഞ്ഞു നടക്കുന്ന നാല് കൊമ്പനാനകളാണ് ആക്രമണകാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."