വാടി ഹാര്‍ബറില്‍ അനധികൃത മണ്ണണ്ണ വില്‍പനയെന്ന് പരാതി
കൊല്ലം: വാടി ഹാര്‍ബറില്‍ വന്‍തോതില്‍ അനധികൃത മണ്ണണ്ണ വില്‍പന നടത്തുന്നതായി പരാതി. തമിഴ്‌നാട്ടില്‍ നിന്നും സംസ്ഥാനത്തെ ഇതര ജില്ലകളില്‍ നിന്നും മണ്ണെണ്ണയെത്തിച്ചാണ് അനധികൃത വില്‍പന.
പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കുകളിലാണ് മുന്‍കരുതലുകളില്ലാതെ മണ്ണെണ്ണ ശേഖരിച്ചിരിക്കുന്നത്. ഇതിനടുത്താണ് നിരവധി ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത്. കുറച്ചുനാളുകള്‍ക്കു മുമ്പു ഇവിടെയുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിക്കുകയും വന്‍ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.
നാട്ടുകാരും സന്നദ്ധ സംഘടനകളും നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. സ്ഥാപനം അടച്ചുപൂട്ടാനുള്ള ജില്ലാ കലക്ടറുടെ നിര്‍ദേശം മണ്ണെണ്ണ ലോബികളുടെ താല്‍പ്പര്യപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയായിരുന്നുവെന്നു സമീപവാസികളും ഹാര്‍ബര്‍ തൊഴിലാളികളും പറയുന്നു.
ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കലക്‌ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."