HOME
DETAILS

നൂറണി ആധുനിക ഫുട്ബാള്‍ ഗ്രൗണ്ട്; നിര്‍മാണത്തില്‍ അഴിമതിയെന്ന്

  
backup
April 09 2017 | 18:04 PM

%e0%b4%a8%e0%b5%82%e0%b4%b1%e0%b4%a3%e0%b4%bf-%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%97


പാലക്കാട്: നൂറണി ഗ്രൗണ്ടില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് രണ്ടര കോടിയിലധികം രൂപ ചിലവിട്ട് ഫുട്‌ബോള്‍ ടര്‍ഫ് നിര്‍മിച്ചതില്‍ അപാകതയുണ്ടെന്ന് ഫുട്ബാള്‍ പ്രേമികളും, നൂറണി ഗ്രൗണ്ട് സംരക്ഷണ സമിതിയും പരാതിപ്പെട്ടു. ഇതിനെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
രണ്ടര കോടിയോളം ചെലവില്‍ നിര്‍മിച്ച ഗ്രൗണ്ടിന്റെ സംരക്ഷണത്തെ കുറിച്ച് വ്യക്തമാക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. അതു കൊണ്ട് ഉദ്ഘാടനം കഴിഞ്ഞാല്‍ നാഥനില്ലാ കളരിയായി മാറുമെന്നും ഫുട്‌ബോളറായ കെ.എ. അന്‍സാരി പറയുന്നു. മാത്രമല്ല ഓരോ കളി കഴിയുമ്പോഴും ടര്‍ഫ് കഴുകി വൃത്തിയാക്കിയാല്‍ മാത്രമേ അടുത്ത കളി നടത്താന്‍ പറ്റുകയുള്ളു.
3.19 ഏക്കര്‍ വിസ്തീര്‍ണമുള്ള മൈതാനം കഴുകി വൃത്തിയാക്കാന്‍ ഇതുവരെ ആരെയും ചുമതലപെടുത്തികാണുന്നില്ലെന്നും, മലിന ജലം പോകാന്‍ സംവിധാനമില്ല. മഴപെയ്താല്‍ വെള്ളം മുഴുവന്‍ ഗ്രൗണ്ടില്‍ നിറയും. ഇപ്പോള്‍ വിരിച്ചിട്ടുള്ള ടര്‍ഫ് കേടുവന്ന് നശിക്കാന്‍ ഇടയുണ്ട്. ഇവിടത്തെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്ന ഭാഗത്തു ഫ്‌ളാറ്റ് നിര്‍മിച്ചതിനാല്‍ വെള്ളം ഗ്രൗണ്ടില്‍ തന്നെ കെട്ടി നില്‍ക്കും. കളി കഴിഞ്ഞാല്‍ കഴുകി വൃത്തിയാക്കാന്‍ വെള്ള സൗകര്യവുമില്ല.
ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത് കൃത്രിമപുല്ലാണെങ്കിലും, ഇവിടത്തെ കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ കളിക്കാന്‍ പ്രയാസമുണ്ടാക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ചുവെന്ന അവകാശപ്പെടുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ കളിക്കാര്‍ക്ക് ഇതു പ്രയാസം സൃഷ്ട്ടിക്കുമെന്നും, ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടര്‍ഫ് വിരിക്കേണ്ടതെന്നും അന്‍സാരി പറഞ്ഞു. റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഗ്രൗണ്ടിന്റെ സംരക്ഷണ ചുമതല സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയോ, കേരളാഫുടബോള്‍ അസോസിയേഷനയോ ചുമതലപെടുത്താന്‍ തയാറായില്ലെങ്കില്‍ ഗ്രൗണ്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലാവാന്‍ ഇടയുണ്ട്.
അഞ്ചു ഏക്കറോളം വരുന്ന നൂറണി ഗ്രൗണ്ടിലെ മുകള്‍ ഭാഗത്തുള്ള സ്ഥലം ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കൈവശമാണുള്ളത്. ഇതു കൂടി ഏറ്റെടുത്താല്‍ മാത്രമേ ഗ്യാലറി നിര്‍മിച്ചു കാണികള്‍ക്കു കളികാണാന്‍ പറ്റുകയുള്ളു. മാത്രമല്ല കളി കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനും കഴിയാത്ത അവസ്ഥയുണ്ട്. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷമേ ഇവിടെ പരിപാടികള്‍ സംഘടിപ്പിക്കാവു വെന്നും അതിന് സംവിധാനം ഏര്‍പ്പെടുത്തിയതിനു ശേഷം ഉദ്ഘാടനം നടത്തണമെന്നും കോടികള്‍ ചിലവഴിച്ചു നിര്‍മിച്ചതില്‍ നടന്ന അഴിമതിയെകുറിച്ച് അന്വേഷിക്കണമെന്നും നൂറണി ഗ്രൗണ്ട് സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. പി.എസ്. പണിക്കര്‍ ആവശ്യപ്പെട്ടു. ഈ മാസം 17 നാണ് ടര്‍ഫ് ഉദ്ഘടനം നടക്കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കും; യൂറോപ്യൻ യൂണിയൻ

International
  •  7 days ago
No Image

രാജി ഉറപ്പാക്കി അൻവർ; നാളെ സ്പീക്കറെ കാണും

Kerala
  •  7 days ago
No Image

പഞ്ചാബിനെ ശ്രേയസ് അയ്യർ നയിക്കും

Cricket
  •  7 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി

National
  •  7 days ago
No Image

സംസ്ഥാനത്തെ മാവേലി സ്‌റ്റോറുകളെല്ലാം കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റും; ജിആര്‍ അനില്‍

Kerala
  •  7 days ago
No Image

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  7 days ago
No Image

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

Cricket
  •  7 days ago
No Image

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

Kerala
  •  7 days ago