നഗരമധ്യത്തില്‍ ഓടുന്ന കാറിനു മുകളിലേക്ക് മരം വീണു; രണ്ട് പേര്‍ക്ക് പരുക്ക്
തൊടുപുഴ : കാഞ്ഞിരമറ്റം ബൈപാസില്‍ താത്ക്കാലിക കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപം ഓടുന്ന കാറിനു മുകളിലേക്ക് മരം വീണു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.
വാഹനം ഓടിച്ചിരുന്ന പാലാ നീലൂര്‍ പുളിക്കയില്‍ സിജോ ജോസ് (34), മുട്ടം വളവനാട്ട് ആല്‍ബര്‍ട് ഷാജി(13) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിജോയുടെ കഴുത്തിനും തലക്കുമാണ് പരിക്ക്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം കാഞ്ഞിരമറ്റം ബൈപാസിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.
തൊടുപുഴ പൊലിസ് എത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ വൈകിട്ട് 6.35 ഓടെയാണ് സംഭവം. വൈദ്യുതി ലൈനും തകര്‍ത്താണ് ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്ട് കാറിലേക്ക് മരം വീണത്. ലൈനില്‍ മരം വീണതോടെ വൈദ്യുതി വിതരണവും നിലച്ചു.
നല്ല തിരക്കുള്ള ടൗണിലെ ബൈപാസ് റോഡുകളിലൊന്നാണ് ഇത്. ഇന്നലെ ഞായറാഴ്ചയായിരുന്നതിനാലാണ് വാഹനത്തിരക്ക് ഇല്ലാതെ പോയത്. അല്ലായിരുന്നെങ്കില്‍ വന്‍ ദുരന്തമായിരുന്നു സംഭവിക്കുക.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് എതിര്‍ഭാഗത്തുള്ള ഓട്ടോമൊബൈല്‍ സര്‍വീസ് സെന്ററിനു സമീപത്തെ തണല്‍ മരങ്ങളിലൊന്നാണ് റോഡിലേക്ക് വേരോടെ കടപുഴകിയത്. ഈ സമയം ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡ്രൈവറുടെ ഭാഗത്തേക്കാണ് വീണത്. കാറിന്റെ മുകള്‍ ഭാഗം ചളുങ്ങി താഴേക്ക് അമര്‍ന്നു. മരത്തിന്റെ തലഭാഗമാണ് കാറിനു മേല്‍ വീണത്. വേരുള്‍പ്പടെയുള്ള ഭാഗം ഇവിടെ പാര്‍ക്‌ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയിലേക്ക് തള്ളിക്കയറി. ഓടിയെത്തിയവര്‍ വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു.
വിവരം അറിഞ്ഞെത്തിയ പൊലിസ് സംഘമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വളരെ നാളുകളായി വേരുകള്‍ ദ്രവിച്ചു നിന്ന മരമാണ് തിരക്കേറെയുള്ള റോഡിലേക്ക് പതിച്ചത്. പൊലിസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മരം വെട്ടി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."