വിഷം നിറഞ്ഞ പച്ചക്കറികള്‍: നടപടിയെടുക്കണം
മഞ്ചേരി: അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിഷമയമായ പച്ചക്കറികള്‍ നാടന്‍ പച്ചക്കറികളെന്ന വ്യാജേന ജില്ലയില്‍ വില്‍ക്കപ്പെടുന്നത് വ്യാപകമാവുകയാണന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേരള കര്‍ഷക കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ പച്ചക്കറികള്‍ വ്യാപകമായി എത്തുന്നത്. ചെക്ക്‌പോസ്റ്റുകളില്‍ നിന്നുതന്നെ ഇതു തടയുന്നതിനുവേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. വിഷം കലര്‍ന്ന പച്ചക്കറികളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പച്ചക്കറികളുടേയും പഴവര്‍ഗങ്ങളുടേയും ആയിരം തൈകള്‍ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. മഞ്ചേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാമദാസ് പട്ടര്‍കുളം അധ്യക്ഷനായി. അപ്പുമേലാക്കം മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് സെക്രട്ടറി കെ.യൂസുഫ്ശബീര്‍ , മഹ്‌റൂഫ്, ഫൈസല്‍പാലായി, രവിചാടിക്കല്ല്, സുജിത്ത് പട്ടര്‍കുളം മന്‍സൂര്‍ പാറകുളം ,മധുനറുകര എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."