കൊവിഡ് വ്യാപനത്തിന് നൂറുനാള്‍: രണ്ടാം വരവിനെ കേരളം സമനിലയില്‍ തളച്ചെന്ന് മുഖ്യമന്ത്രി, ഇനിയുള്ള നാളുകളില്‍ ഇടപെടേണ്ടത് കൂടുതല്‍ കരുത്തോടെ
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം വരവിനെ കേരളം സമനിലയിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോവിഡ് രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച് വെള്ളിയാഴ്ച 100 ദിവസം പൂര്‍ത്തിയായി. ചൈനയില്‍നിന്നു വന്ന വിദ്യാര്‍ഥിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടക്കഘട്ടത്തില്‍തന്നെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നില്ലെന്ന് കേരളം ഉറപ്പാക്കി. മാര്‍ച്ചിലാണ് കോവിഡിന്റെ രണ്ടാം വരവ്. രണ്ടു മാസങ്ങള്‍ക്ക് ഇപ്പുറം രോഗ വ്യാപ്തി സമനിലയിലാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നമ്മുടെ സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ തോതില്‍ വിജയിച്ചതുകൊണ്ട് ഒന്നും ചെയ്യാനില്ല എന്നു കരുതരുത്. ഇനിയുള്ള നാളുകളിലാണ് കൂടുതല്‍ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണ്ടേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ ഘട്ടത്തിലാണ് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയാറാകുന്നതെന്നും അവരെ പരിചരിക്കുന്നതിനുള്ള ഏല്ലാ സജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."