സി.ബി.ഐ എന്നു കേട്ടാല്‍ മുഖ്യമന്ത്രിക്ക് നെഞ്ചിടിക്കും: ചെന്നിത്തല
തിരുവനന്തപുരം: സി.ബി.ഐ എന്നുകേട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനു നെഞ്ചിടിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ ജസ്നയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന രംഗത്ത് സംസ്ഥാനത്ത് വന്‍ വീഴ്ച്ചയാണ് വന്നിട്ടുള്ളതെന്നും ജസ്നയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കാണാതായി 99 ദിവസം കഴിഞ്ഞിട്ടും ജസ്നയെ കണ്ടെത്താന്‍ കഴിയാത്തത് കേരള പൊലിസിന് അപമാനമാണെന്ന് തുടര്‍ന്ന് സംസാരിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പൊലിസിനെ രാഷ്ട്രീയ വല്ക്കരിച്ചപ്പോള് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പൊലിസിനെ വീട്ടുകാര്യത്തിന് ഉപയോഗിച്ച് സ്വകാര്യ വല്ക്കരിച്ചു.
ഇതിന്റെ ഫലമാണ് പൊലിസില്‍ ഇന്നുകാണുന്ന കാര്യക്ഷമത ഇല്ലായ്മയെന്നും എം.എം ഹസന് കുറ്റപ്പെടുത്തി. പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷനായി.
എം.എല്‍.എമാരായ അടൂര്‍ പ്രകാശ്, പി.ടി തോമസ്, കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്, കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാര്‍, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍ക്കര സനല്‍, കോണ്‍ഗ്രസ് നേതാക്കളായ റിങ്കു ചെറിയാന്, ജേക്കബ് പി. ചെറിയാന്, ജസ്നയുടെ പിതാവ് ജയിംസ്, സഹോദരി ജസി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."