ഏകാന്തതയില്‍ മകളെയും കാത്ത് ഒരമ്മ
കാട്ടിക്കുളം: ഏകാന്ത ജീവിതത്തിന്റെ ദുരിതം പേറി മകള്‍ വരുന്നതുംകാത്ത് ഒരമ്മ.
കാട്ടിക്കുളം ചെമ്പകമൂല കോളനിയിലെ കാളി (45) ആണ് വീട്ടിലെ ഏകാന്തതയില്‍ മകളെയും കാത്ത് കഴിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ചുവിട്ട മകളെയാണ് ഇപ്പോഴും കാളി കാത്തിരിക്കുന്നത്. ഒരേയൊരു മകള്‍ക്കുവേണ്ടി ജീവിച്ച കാളി മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയും നല്ല രീതിയില്‍ വിവാഹം ചെയ്ത് അയക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഉണ്ടായ ഒറ്റപ്പെടലിലേക്ക് കാളിയുടെ ജീവിതം മാറുകയായിരുന്നു. വാര്‍ധക്യത്തില്‍ പരിചരിക്കാന്‍ ആരുമില്ലാത്തതും മകളെ ഒരു നോക്ക് കാണാന്‍ കഴിയാത്തതും അവരുടെ മനസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. മാനസിക വിഭ്രാന്തിയോടെയാണ് ഇപ്പോള്‍ പരിസരവാസികളോട് സംസാരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ട്രൈബല്‍ വകുപ്പ് മറ്റ് ഇടപെടലുകള്‍ ഒന്നും നടത്താത്തതിനാല്‍ കാളിയുടെ സ്ഥിതി മോശമാവുകയായിരുന്നുവെന്ന് അയല്‍വാസിയായ കുഞ്ഞുമുഹമ്മദ് പറഞ്ഞു. കാളി സ്വന്തമായി അധ്വാനിച്ചാണ് വീടിരിക്കുന്ന 10 സെന്റ് സ്ഥലം വാങ്ങിയത്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് കാളിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ തനിക്ക് അസുഖങ്ങള്‍ ഒന്നും ഇല്ലെന്നും മകളെ ഒന്നു കണ്ടാല്‍ മതിയെന്നുമാണ് കാളി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."